കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കീച്ചേരിയിലെ എടിഎം കവര്‍ച്ച: പിന്നില്‍ ഇതരസംസ്ഥാന കവര്‍ച്ചാസംഘങ്ങളെന്ന് സൂചന!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍-തളിപ്പറമ്പ്‌ദേശീയ പാതയിലെ കീച്ചേരിയില്‍ എടിഎം തകര്‍ത്ത്കവച്ചയ്ക്കു ശ്രമിച്ചത് ഇതരസംസഥാന സംഘമെന്നു പൊലിസിനു സൂചന. സംസഥാനത്തു മറ്റിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചയുടെ സമാനത കണക്കിലെടുത്താണ് പോലീസ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. വളപട്ടണം പോലീസാണ് കേസന്വേഷിക്കുന്നത്. എടിഎം കൗണ്ടറിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് അന്വേഷണമാരംഭിച്ചത്.

കാസര്‍ഗോഡ് 45കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് കൂട്ട് പ്രതികള്‍കൂടി പിടിയിലായി!!കാസര്‍ഗോഡ് 45കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് കൂട്ട് പ്രതികള്‍കൂടി പിടിയിലായി!!

കവര്‍ച്ചക്കാര്‍ അകത്തുകയറിയതിനു ശേഷം കൗണ്ടറിലെ ക്യാമറ പൂര്‍ണമായും തകര്‍ത്തിരുന്നു. ഇതിനു തൊട്ടടുത്ത സ്ഥാപനങ്ങളിലെ എടിഎം കൗണ്ടറുകളും പൊലിസ് പരിശോധിച്ചുവരികയാണ്. സംഭവം നടന്ന കഴിഞ്ഞ ചൊവ്വാഴ്ച രണ്ടുമണിക്ക് കീച്ചേരി ജങ്ഷനില്‍ നിര്‍ത്തിയിട്ട വാഹനത്തെ കുറിച്ചും ഇതില്‍ സഞ്ചരിച്ച മൂന്നുപേരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

atm-1563416

ഇവിടെ നിന്നും പണം നഷടപ്പെട്ടിട്ടില്ലെങ്കിലും എടിഎമ്മിന്റെ മോഡം,യുപി എസ്, ബാറ്ററി, ക്യാമറ എന്നിവയടക്കം കവര്‍ച്ചക്കാര്‍ തകര്‍ത്ത് തൊട്ടടുത്ത ആലിന്‍കീഴിലെ വേരുകള്‍ക്കിടയില്‍ ഉപേക്ഷിച്ചിരുന്നു. എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല ഇതോടെയാണ് ശ്രമം ഉപേക്ഷിച്ചതെന്നു പൊലിസ്‌കരുതുന്നു. നേരത്തെയും ഒരു തവണ ഈ എടിഎം തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അന്നും വിജയിച്ചില്ല.

English summary
Hints about Keecheri ATM robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X