കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചലച്ചിത്ര മേളയ്ക്കായി ചരിത്രനഗരി ഒരുങ്ങി : ആവേശതിമിർപ്പിൽ സിനിമാസ്വാദകർ

Google Oneindia Malayalam News

തലശേരി: കണ്ണൂരിലാദ്യമായി വിരുന്നെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ ചരിത്ര നഗരമായ തലശ്ശേരി സജ്ജമായി . 45 ദിവസങ്ങള്‍ക്ക് ശേഷം ജില്ലയിലാദ്യമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കാനുളള തയ്യാറെടുപ്പിലാണ് സിനിമാ ആസ്വാദകര്‍. എങ്കിലും
തലശ്ശേരി നഗരത്തിലെ പരിമിതികൾ ചലച്ചിതമേളയെ പ്രതികൂലമായി ബാധിക്കുമോയെന്ന. ആശങ്കയും ശക്തമാണ്.

iffk

ഇടുങ്ങിയ റോഡുകളിലുണ്ടാകുന്ന ഗതാഗത കുരുക്കും വാഹന പാർക്കിങ്ങിന് സ്ഥലമില്ലാത്തതുമാണ് ഏറ്റവും വലിയ പ്രതികൂലാവസ്ഥകൾ എങ്കിലും ഗതാഗത നിയന്ത്രണത്തിലൂടെ തിരക്കുകൾ ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാധികൃതർ.

ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് തലശ്ശേരിയില്‍ ചലച്ചിത്രമേള നടക്കുക. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്‌സിലെ 5 തിയറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. ഒരു ദിവസം ഒരു തിയറ്ററില്‍ 4 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 80 സിനിമകളാണ് തലശ്ശേരിയില്‍ പ്രദര്‍ശിപ്പിക്കുക.

ഓരോ തിയറ്ററിലും 200 പേര്‍ക്ക് വീതമാണ് പ്രവേശനം. കോവിഡ് സാഹചര്യത്തില്‍ പ്രതിനിധി ഫീസ് കുറച്ചിട്ടുണ്ട്. പൊതുവിഭാഗത്തില്‍ 750, വിദ്യാര്‍ഥികള്‍ക്ക് 400 രൂപയാണ് ഫീസ്. കഴിഞ്ഞ വര്‍ഷം ഇതു യഥാക്രമം 1000, 500 രൂപയായിരുന്നു. തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ ഉള്‍പ്പെടെ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്‌കാനിങ് നടത്തിയതിനു ശേഷമായിരിക്കും പ്രവേശനം. ഓരോ പ്രദര്‍ശനത്തിന് ശേഷവും തിയറ്റര്‍ സാനിറ്റൈസ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സീറ്റ് നല്‍കുന്നത്.

മേളയ്ക്ക് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് തിയറ്റര്‍ കോംപ്ലക്‌സിന് ചുറ്റും സ്വകാര്യ വ്യക്തികളുടെ സ്ഥലം സജ്ജീകരിക്കും. വാഹനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഡെലിഗേറ്റുകൾക്ക് താമസത്തിന് നഗരത്തിലെ ലോഡ്ജുകള്‍ തയ്യറാക്കിയിട്ടുണ്ട്.മേളയില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം ചെലവില്‍ താമസ സൗകര്യം കണ്ടെത്താനാണ് അധികൃതരുടെ നിര്‍ദ്ദേശം.

മേളയ്ക്ക് എത്തുന്നവര്‍ക്കായി പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും നഗരസഭ ആലോചിക്കുന്നുണ്ട്. രാത്രി ഒൻപതരയാവുമ്പോഴെക്കും ചലച്ചിത്രപ്രദര്‍ശനം അവസാനിക്കും. ഇതു കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കും കാസര്‍കോടേക്കും സ്‌പെഷല്‍ ബസ് ഓടിക്കാനുള്ള ശ്രമം നടക്കുന്നതായി ചലച്ചിത്ര അക്കാദമിയും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
historical city is ready for the international film festival: Film critics in excitement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X