കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗവര്‍ണറുടെ സുരക്ഷക്ക് മാത്രം ചെലവായത് 8 ലക്ഷം, പ്രതിഷേധം ആസൂത്രിതമല്ല; ആരോപണം തള്ളി സംഘാടക സമിതി

Google Oneindia Malayalam News

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ചരിത്ര കോണ്‍ഗ്രസ് സംഘാടക സമിതി. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായി എന്ന ഗവര്‍ണറുടെ ആരോപണം തെറ്റാണ് എന്ന സംഘാടക സമിതി സെക്രട്ടറി ഡോ. പി മോഹന്‍ദാസ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു എന്നും ഗവര്‍ണറുടെ സുരക്ഷക്ക് വേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപ അധികമായി ചെലവിട്ടിട്ടുണ്ട് എന്നും പി മോഹന്‍ദാസ് വ്യക്തമാക്കി. പൗരത്വ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

dfd

Image Credit: Twitter@KeralaGovernor

എന്നാല്‍ ഈ പ്രതിഷേധം ആസൂത്രിതമായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിഷേധം ആസൂത്രിതമായിരുന്നു എങ്കില്‍ അവര്‍ ഒരു കരിങ്കൊടിയെങ്കിലും കരുതുമായിരുന്നും എന്നും ഡോ. മോഹന്‍ദാസ് പറഞ്ഞു. പ്രതിഷേധിച്ച ജെ എന്‍ യു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതംഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതം

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തടഞ്ഞത് താനും വൈസ് ചാന്‍സലറും ചേര്‍ന്നാണ് എന്നും മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ ആക്രമിക്കുകയായിരുന്നില്ല ഇര്‍ഫാന്‍ ഹബീബിന്റെ ലക്ഷ്യം എന്നും ഇര്‍ഫാന്‍ ഹബീബും ഗവര്‍ണറും സുഹൃത്തുക്കളാണ് എന്നും മോഹന്‍ദാസ് പറഞ്ഞു. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് ഗവര്‍ണര്‍ ആരോപിച്ചത്.

'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് താന്‍ സംസാരിക്കുന്നതിനിടയില്‍ എഴുന്നേറ്റ് വന്നു എന്നും ഇത് തന്നെ ആക്രമിക്കാനായിരുന്നു എന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. കെ കെ രാഗേഷ് പ്രതിഷേധക്കാരെ തടഞ്ഞ പൊലീസിനെ തടയുകയായിരുന്നു. തനിക്കെതിരായ പ്രതിഷേധത്തിന് വഴിയൊരുക്കിയതിനാണോ കെ കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'

ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത് എന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിന്റെ ദൃശ്യം പുറത്തുവിട്ട് കൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

English summary
Historical Congress organizing committee rejected the claims made by Governor Arif Muhammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X