കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഹോം ക്വാറന്റൈന്‍ ഉറപ്പുവരുത്താന്‍ പ്രത്യേക സ്ക്വാഡ്:അംഗങ്ങൾ ആരോഗ്യ പ്രവര്‍ത്തകനും പോലീസും..

കണ്ണൂരിൽ ഹോം ക്വാറന്റൈന്‍ ഉറപ്പുവരുത്താന്‍ പ്രത്യേക സ്ക്വാഡ്: അംഗങ്ങൾ ആരോഗ്യ പ്രവര്‍ത്തകനും പോലീസും..

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് രോഗബാധയുണ്ടെന്ന സംശയത്താൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഹോം ക്വാറന്റൈന്‍ ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. നിലവില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് വീടുകളില്‍ ക്വാറന്റൈനിൽ കഴിയുന്നത്. ഈ നിയന്ത്രണങ്ങള്‍ ഇവർ പൂര്‍ണമായ അര്‍ഥത്തില്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്നണ് മൂന്നംഗ സ്‌ക്വാഡിനെ ചുമതലപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചത്.

കൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് മോദി: ഈ-ഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചുകൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് മോദി: ഈ-ഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചു

ആരോഗ്യ പ്രവര്‍ത്തകന്‍, പോലീസ്-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്‌ക്വാഡിന് ഓരോ വീടിന്റെയും ചുമതല നല്‍കും. ക്വാറന്റൈനിലുള്ളവര്‍ വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്നും വീടിനകത്ത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും സ്‌ക്വാഡുകള്‍ ഉറപ്പുവരുത്തും. അതേസമയം, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കില്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുണ്ടായ വ്യക്തിയെ വീട്ടില്‍ താമസിപ്പിക്കുന്നതിന് പകരം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

2-1586174368-1

ജില്ലയില്‍ വിദേശത്തുനിന്നെത്തിയവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ജില്ലയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍ പെട്ടവരെ സ്രവപരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി, ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ വിഭാഗങ്ങളിലാണ് റാന്റം ടെസ്റ്റ് നടത്തുക.

ജില്ലയില്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ് പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇതിനിടെ കൊ വിഡ് ബാധിതരായ രണ്ടു പേര്‍ കൂടി ആശുപത്രി വിട്ടു. ഇനി ചികിത്സയിലുള്ളത് 60 പേരാണ്. നിലവില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 23 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 2482 പേര്‍ വീടുകളിലുമായി ആകെ 2592 പേര്‍ ജില്ലയില്‍ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 2546 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2283 എണ്ണത്തിന്റെ ഫലം ലഭ്യമായി. 263 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇതുവരെയായി 111 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ ബാധിതരില്‍ രണ്ടു പേര്‍ കൂടി വ്യാഴാഴ്ച ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ട ജില്ലക്കാരുടെ എണ്ണം 51 ആയി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് തലശ്ശേരി സ്വദേശിയായ 40കാരനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂര്യാട് സ്വദേശിയായ 32കാരനുമാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്. ഇതിനകം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 8 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 17 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 20 പേരും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടു പേരുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. വരുടെ കണക്ക്.

ബാക്കി 60 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 15, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം - 32, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് - 11, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് - 2 പേരുമാണ് ചികില്‍സയിലുള്ളത്.

നിലവില്‍കെ വിഡ് ബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് വീടുകളില്‍ ക്വാറന്റൈനിൽ കഴിയുന്നത്. ഈ നിയന്ത്രണങ്ങള്‍ ഇവർ പൂര്‍ണമായ അര്‍ഥത്തില്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്നണ് മൂന്നംഗ സ്‌ക്വാഡിനെ .

ചുമതലപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകന്‍, പോലിസ്-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്‌ക്വാഡിന് ഓരോ വീടിന്റെയും ചുമതല നല്‍കും. ക്വാറന്റൈനിലുള്ളവര്‍ വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്നും വീടിനകത്ത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും സ്‌ക്വാഡുകള്‍ ഉറപ്പുവരുത്തും. അതേസമയം, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കില്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുണ്ടായ വ്യക്തിയെ വീട്ടില്‍ താമസിപ്പിക്കുന്നതിന് പകരം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ വിദേശത്തുനിന്നെത്തിയവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ജില്ലയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍ പെട്ടവരെ സ്രവപരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി, ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ വിഭാഗങ്ങളിലാണ് റാന്റം ടെസ്റ്റ് നടത്തുക.

ജില്ലയില്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ് പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇതിനിടെ കൊ വിഡ് ബാധിതരായ രണ്ടു പേര്‍ കൂടി ആശുപത്രി വിട്ടു.ഇനി ചികിത്സയിലുള്ളത് 60 പേരാണ്.

നിലവില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 23 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 2482 പേര്‍ വീടുകളിലുമായി ആകെ 2592 പേര്‍ ജില്ലയില്‍ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്.

ഇതുവരെയായി ജില്ലയില്‍ നിന്നും 2546 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2283 എണ്ണത്തിന്റെ ഫലം ലഭ്യമായി. 263 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇതുവരെയായി 111 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ ബാധിതരില്‍ രണ്ടു പേര്‍ കൂടി ഇന്നലെ (ഏപ്രില്‍ 23) ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ട ജില്ലക്കാരുടെ എണ്ണം 51 ആയി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് തലശ്ശേരി സ്വദേശിയായ 40കാരനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂര്യാട് സ്വദേശിയായ 32കാരനുമാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്. ഇതിനകം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 8 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 17 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 20 പേരും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടു പേരുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. വരുടെ കണക്ക്.

ബാക്കി 60 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 15, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം - 32, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് - 11, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് - 2 പേരുമാണ് ചികില്‍സയിലുള്ളത്.

English summary
Home quarantine squad formed in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X