ധര്‍മ്മടത്ത് വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
തലശേരി : ധര്‍മ്മടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീടു കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.ധര്‍മ്മടം പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്ത റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ സതീശന്റെ വീടു കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.
കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ വടകര മുട്ടുങ്ങലില്‍ താമസിക്കുന്ന നങ്ങാര്‍ കുട്ടിക്കുനിയില്‍ എന്‍.കെ മണി (46) തഞ്ചാവൂര്‍ ഗാന്ധി നഗര്‍ കോളനിയിലെ സെംഗി പ്പെട്ടിയില്‍ മുത്തു (32) തഞ്ചാവൂര്‍ വള്ളൂര്‍ പെരിയ നഗറിലെ ആര്‍ വിജയന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

മോഷണത്തിന്റെ സൂത്രധാരന്‍ എന്‍കെ മണിയെ തലശേരി എസിപിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസിന് തുമ്പുണ്ടായത്. രണ്ടു പേര്‍ കൊയിലാണ്ടി ഭാഗത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലിസിന്റെ സഹായത്തോടെ ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.
കൊയിലാണ്ടി, പള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്ന് പൊലിസ് പറഞ്ഞു. ഇവരില്‍ നിന്ന് കൊയിലാണ്ടി മോഷണ കേസുമായി ബന്ധപ്പെട്ട സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 16നായിരുന്നു ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്ത റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പികെ സതീശന്റെ വീട് കുത്തി തുറന്ന് അഞ്ചു പവന്‍ സ്വര്‍ണവും അയ്യായിരം രൂപയുമാണ് കവര്‍ന്നത് പുലയാട് മൃഗാശുപത്രി ക്കടുത്ത തച്ച നവയല്‍ പറമ്പിലെ ഷാജിയുടെ ഇരു ചക്ര വാഹനവും പ്രതികള്‍ കവര്‍ന്നിരുന്നു.
ബൈക്ക് പിന്നീട് എരത്തോളി കണ്ടിക്കല്‍ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ധര്‍മ്മടം എസ്‌ഐ സജിത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളുടെയും പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications