കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിലെ ഹണിട്രാപ്പ്: മുഖ്യപ്രതി വിദേശത്തേക്കു കടന്നതായി പോലിസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി വിദേശത്തു കടന്നതായി പൊലിസ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അവിടെ നിന്നും രക്ഷപ്പെട്ട കുറുമാത്തൂര്‍ ചൊര്‍ക്കള റഹ്മത്ത് മന്‍സിലില്‍ കൊടിയില്‍ റുബൈസിനെയാ(23) കഴിഞ്ഞ ഏഴുമാസമായി തിരയുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വാര്‍ഡില്‍ നിന്നുമാണ് പ്രതി കഴിഞ്ഞ സെപ്തംബര്‍ നാലിന് പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

വയനാട്ടില്‍ മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി; രാഹുല്‍ നാലിനെത്തും, തുഷാര്‍ ചൊവ്വാഴ്ച പത്രിക നല്‍കും, സുനീറിന്റെ പ്രചരണവും കൊഴുക്കുന്നു

ഹണി ട്രാപ്പ് കേസില്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയവേ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് രക്താര്‍ബുദരോഗിയായ റുബൈസിനെ സെപ്തംബര്‍ ഒന്നിന് കോഴിക്കോട്‌മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. നാവ് കടിച്ചുമുറിച്ചാണ് ഇയാള്‍ രക്തം ഛര്‍ദ്ദിച്ചതെന്ന വ്യാജേനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. ഇവിടെ തടവുകാര്‍ക്ക് പ്രത്യേകസെല്ലില്ലാത്തതാണ് പ്രതിക്ക് രക്ഷപ്പെടാനുള്ള സൗകര്യമായത്.

Honey trap

2018 ഓഗസ്റ്റ് ഇരുപതിനാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്യുന്നത്. ഏപ്രില്‍ മൂന്നിന് ഏഴാം മൈലിലെ റിഫായിമസ്ജിദില്‍ നിസ്‌കാരത്തിനെത്തിയ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ചതിനാണ് റുബൈസിനെ അറസ്റ്റു ചെയ്യുന്നത്.പിന്നീട് പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ നേതൃത്വത്തില്‍ ഹണിട്രാപ്പും ബഌക്ക് മെയിലിങും നടത്തിവന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ നാലുപേര്‍ പിടിയിലായി.

ഇതുകൂടാതെ കാസര്‍കോടും മംഗളൂരിലും മോഷണ കേസുകളില്‍ പ്രതിയായ റുബൈസിനെ കര്‍ണാടകയിലെ ബാഗമണ്ഡലത്തില്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനായി കര്‍ണാടക പൊലിസ കോഴിക്കോട്ടെത്തിയിരുന്നു. ഇവര്‍ എത്തിയതറിഞ്ഞാണ് പ്രതി ചികിത്സയിലിരിക്കെ മുങ്ങിയത്. തനിക്ക് രക്താര്‍ബുദമാണെന്ന ചികിത്സാ രേഖകളുണ്ടാക്കിയാണ് റുബൈസ് വിവിധ കേസുകളില്‍ നിന്നും തടിയൂരിയിരുന്നത്.

ഇയാള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തെരച്ചില്‍ നടത്തിയെങ്കിലുംകണ്ടെത്താനായില്ല. നിരവധി ബന്ധുക്കള്‍ വിദേശത്തുള്ളതിനാല്‍ വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് റുബൈസ് വിദേശത്തു കടന്നുവെന്നാണ് പൊലിസിനു ലഭിച്ച വിവരം. ഇതോടെ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളുള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളുടെ സഹായം തേടാനുള്ള ഒരുക്കത്തിലാണ് പൊലിസ്.

English summary
Honey trap case in Taliparamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X