കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷവര്‍മ്മയിലൂടെ ഭക്ഷ്യവിഷബാധ: കുടുംബം ചികിത്സ തേടി ആരോഗ്യവകുപ്പ് അധികൃതര്‍ പതിനായിരം രൂപ പിഴയിട്ട് ഹോട്ടല്‍ പൂട്ടിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുടുംബം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മാടക്കാല്‍ സ്വദേശിയായ പി.സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

അജ്ഞാതന്റെ ഫോണ്‍ വിളി കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു: പൊലീസ് അന്വേഷണമാരംഭിച്ചുഅജ്ഞാതന്റെ ഫോണ്‍ വിളി കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു: പൊലീസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

kannur-map-18-1


പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ നഗരസഭാ ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍ കെ. ദാമോദരനും സംഘവും പരിശോധന നടത്തുകയും ഭക്ഷണശാല പൂട്ടിക്കുകയും 10000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടിഅടിയന്തിരമായി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

English summary
Hotel closed in Kannur after food poison through shawarma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X