കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയ്യഴിയിൽ കൊവിഡ് ബാധിതൻ സമ്പർക്കത്തിലേർപ്പെട്ടത് മൂവായിരത്തിലേറെ ആളുകളുമായി

  • By Desk
Google Oneindia Malayalam News

തലശേരി: കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മയ്യഴി ചെറുകല്ലായി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇരു വൃക്കകളും തകരാറിലായ ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇദ്ദേഹം മത ചടങ്ങുകളിലും കല്യാണത്തിലുമടക്കം നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനാല്‍ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ ബുദ്ധിമുട്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മൂവായിരം പേരുമായി രോഗബാധിതൻ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

 15 ന് ശേഷം രണ്ടാം ഘട്ട ലോക്ക് ഡൗൺ? 28 ദിവസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചനയുമായി മോദി 15 ന് ശേഷം രണ്ടാം ഘട്ട ലോക്ക് ഡൗൺ? 28 ദിവസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചനയുമായി മോദി

മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18-ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി ബന്ധുവിന്റെ കൂടെ മാഹി പാലം വരെ ബൈക്കിലും പിന്നെ 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലും യാത്ര ചെയ്തു. വിവാഹ നിശ്ചയ ചടങ്ങില്‍ 45 പേര്‍ പങ്കെടുത്തു. അന്ന് തന്നെ മറ്റ് പത്ത് പേര്‍ക്കൊപ്പം എരൂര്‍ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് എത്തി. ആസമയത്ത് പള്ളിയില്‍ വേറെ 7 പേരും ഉണ്ടായിരുന്നു.

coronavirus64

23-ാം തീയതി പനി വന്നതിനെ തുടര്‍ന്ന് രണ്ട് ബന്ധുക്കള്‍ക്കൊപ്പം തലശ്ശേരി ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. പനി കൂടിയതോടെ മാര്‍ച്ച് 30-ന് ഇവിടെയെത്തി ഒന്നുകൂടി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31-ന് ശ്വാസ തടസം നേരിട്ടതോടെ വീണ്ടും ടെലി മെഡിക്കല്‍ സെന്ററിലെത്തി അഡ്മിറ്റായി. രാത്രി ആരോഗ്യനില വഷളായതോടെ ആംബുലന്‍സില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത ന്യുമോണിയ ബാധിച്ചതോടെ സംശയം തോന്നി ഏപ്രില്‍ ആറിനു മാത്രമാണ് സ്രവ പരിശോധ നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ മാറ്റി. രണ്ട് വൃക്കകളും തകരാറിലാണെന്നും ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 28 പേരെ നിലവില്‍ കണ്ടെത്തി. നൂറിലേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് അനുമാനം.

മാഹി പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇയാള്‍ വിദേശത്തേക്ക് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. കൊവിഡ് വൈറസ് ബാധിച്ചത് എവിടെ നിന്നെന്ന് മനസിലാകാത്തത് സ്ഥിതി അതീവ ഗുരുതരമാക്കുന്നതായി ജില്ലാ ഭരണകൂടം പറയുന്നു. .

English summary
Hotspot not identified in Mayyazhi coronavirus positive case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X