Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് പാര്‍ട്ടി നിര്‍മ്മിച്ച വീട് കൈമാറി

കണ്ണൂര്‍: കെ.പി സി.സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡൻ്റുമായ
സതീശന്‍ പാച്ചേനിയുടെ കുടുംബത്തിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നിര്‍മ്മിച്ച വീട് കൈമാറി. വീടിന്റെ താക്കോല്‍ ദാനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. പാച്ചേനിയുടെ ഭാര്യ റീനയും മകന്‍ ജവഹറും താക്കോല്‍ ഏറ്റുവാങ്ങി.

തന്റെ സര്‍വ്വസ്വവും രാഷ്ട്രീയത്തില്‍ അര്‍പ്പിച്ച നേതാവായിരുന്നു സതീശന്‍ പാച്ചേനിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പരിയാരത്തിനടുത്ത് അമ്മാനപ്പാറയില്‍ 85 ലക്ഷത്തിലധികം രൂപ ചിലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വാടക വീട്ടിലായിരുന്നു സതീശന്‍ പാച്ചേനിയുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.. താക്കോല്‍ ദാന ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

 satheesan2-1

സതീശന്‍ പാച്ചേനിയുടെ ആകസ്മിക വിയോഗത്തിനു ശേഷം സ്വന്തം വീടെന്ന സ്വപ്നം അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് അന്ന് സ്വപ്നം പോലൊരു വീട് സതീശന് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാരപനത്തിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും നാടൊന്നാകെയും കൈ പിടിച്ചപ്പോള്‍ ഒരു വര്‍ഷം തികയും മുമ്പ് വീട് യാഥാര്‍ത്ഥ്യമായി.

പരിയാരം അമ്മാനപ്പാറയില്‍ പാച്ചേനി പതിനാലര സെന്റ് ഭൂമി വാങ്ങിയിരുന്നു. അവിടെയാണ് കുടുംബത്തിനായി സ്നേഹ വീട് ഒരുക്കിയത്. രണ്ട് നിലകളിലായി 2900 ചതുരശ്ര അടിയില്‍ ഒരുക്കിയ വീടിന്റെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നാണ് ആരംഭിച്ചത്. പത്തുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ജില്ലാ നേതൃത്വത്തിന് സാധിച്ചു. നേതാക്കളായ അഡ്വ . പി എം നിയാസ് , കെ ജയന്ത് ,പ്രൊഫ എ ഡി മുസ്തഫ ,പി ടി മാത്യു ,വി എ നാരായണൻ ,അഡ്വ . ടി ഒ മോഹനൻ , ,സജീവ് മാറോളി , കെ ടി സഹദുള്ള , സി എ അജീർ ,രജിത്ത് നാറാത്ത് , രജനി രാമാനന്ദ് ,സരസ്വതി പി കെ , സജീവൻ പരിയാരം , ഇ ടി രാജീവൻ ,പി ഇന്ദിര ,വി പി അബ്ദുൽ റഷീദ് ,വിജിൽ മോഹനൻ ,മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ സംസാരിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+