കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനര്‍നിര്‍മാണം, ജില്ലയില്‍ 162 വീടുകള്‍ നിര്‍മിച്ച് നല്കാന്‍ നടപടിയായി, 20 വീടുകള്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളായനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്കുന്നതിന്റെ നടപടി പൂര്‍ത്തിയായി. 162 വീടുകളാണ് നിര്‍മ്മിച്ച് നല്കുക. പ്രളയം തകര്‍ത്തവയില്‍ പൂര്‍ണമായും നശിച്ച് പോയ വീടുകളാണ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുന്നത്. സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ചേര്‍ത്താണ് 20 വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നത്.

<strong>മമ്മൂട്ടിയെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ സിപിഎം; ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത്?</strong>മമ്മൂട്ടിയെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ സിപിഎം; ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത്?

സ്വന്തം ഉത്തരവാദിത്തത്തില്‍ വീട് നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്ന 67 പേര്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നല്കും. ആദ്യഗഡുവായ 95100 രൂപ നല്കി കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 75 വീടുകള്‍ നിര്‍മ്മിച്ച് നല്കും. ഇതിനായി സ്ഥത്തിനായുള്ള പ്രോപ്പോസല്‍ റവന്യൂ വകുപ്പിന് കൈമാറി.

kannurflood-1534515234-

പ്രളയം കണ്ണൂരില്‍ ഏറെ ബാധിച്ചത് ഇരിട്ടി,തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, താലൂക്കുകളിലാണ്. 162 വീടുകള്‍ ഇത്തരത്തില്‍ തകര്‍ന്നവയാണ്. 34 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. 3794 വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചതാണ്. ഇത്തരത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കി തുടങ്ങി.

English summary
house construction started in fled affected area in Kannur, around 162 house are building in district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X