പയ്യന്നൂരിൽ ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് പാഴ്മുളയും മണൽ ചാക്കുകളും കൊണ്ട് വീടൊരുങ്ങുന്നു
കണ്ണൂർ: നിത്യജീവിതത്തിൽ ഉപയോഗിച്ചതിനു ശേഷം പാഴ് വസ്തുക്കളായി ഉപേക്ഷിച്ചു കളയുന്നവ കൊണ്ടു വീടൊരുങ്ങുകയാണ പയ്യന്നൂരിൽ. ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും. ഉപയോഗിച്ചാണ് വീട് നിർമ്മാണം. പയ്യന്നൂർ നഗരത്തിനടുത്തെ അന്നൂരിലാണ് കൗതുകക്കാഴ്ചയായി പുത്തൻ പരീക്ഷണമായി വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള വീടുകൾ മാതൃകയാക്കിയാണ് ഇതൊരുക്കുന്നത്. 2,000 ബീയർ കുപ്പികൾ, ഒരടി വീതിയുള്ള 800 മീറ്റർ ചാക്ക്, മണ്ണും ചെളി, ഉമി, പ്ലാസ്റ്റിക് കുപ്പികൾ, പഴയ ഓട്, കമ്പിവേലി, സ്റ്റീൽ ദണ്ഡ്, പാഴ്മുള എന്നവിയൊക്കെയാണ് 1000 സ്ക്വയർ ഫീറ്റ് വീട് നിർമാണത്തിന് താനിയ - അജയ് ആനന്ദ് ദമ്പതികൾ ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ.
ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീട് നിർമിക്കണമെന്ന ആശയം അജയ്, സഹോദരനായ ആർക്കിടെക്ട് ആകാശിനോട് പറഞ്ഞപ്പോൾ ഭോപാൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ടിലെ പഠന കാലത്ത് അവിടെ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വീടിനെ കുറിച്ചുള്ള ആശയം മുന്നോട്ടു വയ്ക്കുകയിരുന്നു. ദമ്പതികൾ അതിനോടു യോജിക്കുകയും ഒരു വർഷം മുൻപ് ലോക്ഡൗൺ കാലത്ത് തന്നെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തി തുടങ്ങുകയും ചെയ്തു.

2000 ബീയർ കുപ്പികൾ കിട്ടാൻ പ്രയാസം നേരിട്ടപ്പോൾ ആവശ്യം സമൂഹ മാധ്യമം വഴി സുഹൃത്തുക്കളുമായി പങ്കുവച്ചു. മണിക്കൂറുകൾക്കകം വിവിധ കേന്ദ്രങ്ങളിൽ കുപ്പികൾ തയാറായി. കോവിഡ് കാലത്തെ വീട്ടിലിരിപ്പ് വീട് പണിക്കായി ഉപയോഗിച്ചപ്പോൾ പരിസ്ഥിതി സൗഹൃദ വീട് ഉയർന്നു തുടങ്ങി. സാധാരണ ചെങ്കല്ലിൽ തറ കെട്ടി ചാക്കിൽ മണ്ണു നിറച്ച് ചുമർ നിർമിച്ചു. ഓരോ ചാക്ക് മണലിനുമിടയിൽ ചെറിയ കമ്പികൾ നെറ്റ് രൂപത്തിലാക്കി ഒരുക്കി ബലപ്പെടുത്തി. ഫോർലയർ കഴിഞ്ഞാൽ എട്ട്എംഎം സ്റ്റീൽ ബാർ അടിച്ച് വീണ്ടും ബലപ്പെടുത്തി.
പഴയ ജനലും കട്ടിളയുമാണ് ഈ വീടിനായി ഉപയോഗിച്ചത്. മേൽക്കൂരയിൽ മരത്തിനു പകരം സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. അതിനു മുകളിൽ ഓട് വച്ചു. മണൽ നിറച്ച് ഒരുക്കിയ ചുമരും മേൽക്കൂരയും തമ്മിൽ ബന്ധിപ്പിക്കാൻ ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും മുളയും ഉപയോഗിച്ചു. കുപ്പികൾ സെറ്റ് ചെയ്യുന്നതിനു മണലും പൂഴിയും വയ്ക്കോലും ചെളിയും സിമന്റും ചേർത്ത മിശ്രിതം ഉപയോഗിച്ചു.
ചുമർ രണ്ടുലെയറായി തേച്ചു മിനുക്കി. ഇതിനും കുപ്പികൾ സെറ്റ് ചെയ്യാൻ ഉപയോഗിച്ച മിശ്രിതം തന്നെയാണ് ഉപയോഗിച്ചത്.1000 സ്ക്വയർ ഫീറ്റുള്ള വീടിന് അഞ്ച് ലക്ഷം രൂപയാണു ചെലവ്. രണ്ട്ബെഡ് റൂം, ഓപ്പൺ കിച്ചൺ, ഡൈനിങ് ഹാൾ, ബാത്ത് റൂം, വരാന്ത ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു ഇത്. ഭോപാൽ കോളജിലെ വിദ്യാർഥികൾ ചുമരുകളിൽ ആർട് വർക്ക് നടത്തുന്നുണ്ട്. ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണിവർ. സൈന്യം ഉപയോഗിച്ചിരുന്ന എർത്ത് ബാഗ് നിർമിതിയുടെ മാതൃകയിലാണ് ഈ പ്രകൃതി സൗഹൃദ വീടൊരുങ്ങുന്നത്. നേരത്തെ കണ്ണൂർ ജില്ലയിൽ മണ്ണുപയോഗിച്ചുള്ള വീടുകൾ വ്യാപകമായി നിർമ്മിച്ചിരുന്നു. എന്നാൽ പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന വീട് സംസ്ഥാനത്ത് തന്നെ പുത്തൻ പരീക്ഷണമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications