അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമിപിളർന്ന് താഴോട്ട്; പൊങ്ങിയത് അയൽവാസിയുടെ കിണറ്റിൽ; കണ്ണൂരിൽ സംഭവിച്ചത്
കണ്ണൂര്‍: വീടിനു പിന്‍ഭാഗത്ത് നിന്ന് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ വീണു. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനടുത്ത് ആയിപ്പുഴയിലായിരുന്നു സംഭവം. 25 കോല്‍ ആഴമുള്ള കിണറിലേക്കാണ് വീട്ടമ്മ ചെന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ആയിപ്പുഴ ഗവ. യു.പി. സ്‌കൂളിന് സമീപത്തെ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍ പെട്ടത്. കിണറില്‍ വീണെങ്കിലും വീട്ടമ്മ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അലക്കിക്കൊണ്ടിരിക്കുന്നതിനിടെ വീട്ടമ്മ കാലുതെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീണതും അപ്രത്യക്ഷമാകുകയായിരുന്നു.
തുടര്‍ന്ന് അടുത്തുള്ള വീടിന്റെ കിണറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗുഹയിലൂടെ മറുഭാഗത്തുള്ള കിണറ്റില്‍ വീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ എന്തോ കിണറ്റില്‍ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു. സംഭവം നടന്ന സ്ഥലം ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്.












Click it and Unblock the Notifications