കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി വിട്ടത് പന്ത്രണ്ട്, സിപിഎമ്മിലായത് 2000!

Google Oneindia Malayalam News

കണ്ണൂര്‍: ബി ജെ പിക്ക് കണ്ണൂരില്‍ ആകെയുള്ള അംഗങ്ങള്‍ 1040 പേരാണെന്ന് സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍. പിന്നെ എങ്ങിനെയാണ് 2000 പേര്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ ചേരുക? ബി ജെ പിയില്‍ നിന്നും സി പി എമ്മിലേക്ക് ആളുകള്‍ പോയിട്ടുണ്ട്. 12 പേരാണ് സി പി എമ്മിന്റെ കൂടെ പോയത്. ഇവരുടെ വീട്ടുകാര്‍ കൂടി ചേര്‍ന്നാല്‍ പരമാവധി അമ്പത് പേരുണ്ടാകും. ഇതിനെയാണ് സി പി എം ബി ജെ പി വിട്ട് 2000 പേര്‍ വന്നു എന്ന് ആഘോഷിക്കുന്നത്.

എന്നാല്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ വാദങ്ങളൊന്നും സമ്മതിക്കില്ല. ബി ജെ പി വിട്ടവര്‍ സി പി എമ്മിലേക്ക് വന്നതിനെ ആര് ചോദ്യം ചെയ്താലും അവരെല്ലാം കപട ഇടതുപക്ഷമാണ് എന്ന് അദ്ദേഹം മുദ്രകുത്തിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയാണെങ്കിലും ഇപ്പോള്‍ ഉളള അംഗങ്ങളെക്കൊണ്ട് തൃപ്തിയടയേണ്ട കാര്യമില്ല എന്നും പിണറായി പറയുന്നുണ്ട്.

CPM

എന്നാല്‍ സി പി എമ്മിലേക്ക് ബി ജെ പിയില്‍ നിന്നും രണ്ടായിരം പേര്‍ വന്നിട്ടുണ്ടെങ്കില്‍ അവര്‍ ആരൊക്കെയാണെന്ന് പറയട്ടെ എന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത രണ്ട് പേരുടെ നേതൃത്വത്തില്‍ 12 പേരാണ് സി പി എമ്മിലേക്ക് പോയത്. എന്നാല്‍ ഈ രണ്ട് പേര്‍ക്കെതിരെ ബി ജെ പി നടപടി എടുത്തിട്ടില്ലെന്നും സ്വയമേവ സി പി എമ്മില്‍ ആകൃഷ്ടരായി ഇവര്‍ വന്നു എന്നുമാണ് പിണറായി വിജയന് പറയുന്നത്.

അതേസമയം വിമതര്‍ പാര്‍ട്ടി വിട്ട് സി പി എമ്മിലേക്ക് പോയ കാര്യം ചൊല്ലി ബി ജെ പിയില്‍ അടി തുടങ്ങിക്കഴിഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നു എന്ന പ്രസ്താവനയുമായി ശോഭ സുരേന്ദരനാണ് വി മുരളീധരനെതിരെ രംഗത്തുവന്നത്. വി മുരളീധരന്റെ ഏകാധിപത്യ നിലപാടുകളാണ് ബി ജെ പിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

English summary
How many people joined in CPM via Namo Vichar Manch in Kannur?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X