കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോച്ചിയും അന്‍സാരിയും ജയരാജനോടൊപ്പം: വടകരയില്‍ ഗുജറാത്ത് വംശഹത്യയും തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോച്ചിയും അന്‍സാരിയും ജയരാജനോടൊപ്പം | Oneindia Malayalam

കണ്ണൂര്‍: രാജ്യത്തെ പിടിച്ചു കുലുക്കിയ ഗുജറാത്ത് വംശഹത്യയുടെ രണ്ടു ജീവിച്ചിരിക്കുന്ന പ്രതീകങ്ങള്‍ വടകരയില്‍ പി ജയരാജന്റെ പ്രചരണത്തിനെത്തി. വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് വിജയാശംസകളുമായാണ് വിഷുദിനത്തില്‍ കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയുമാണ് കൂത്തുപറമ്പ് പാട്യത്തുള്ള ജയരാജന്റെ വീട്ടിലെത്തിയത്. ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ച മോച്ചിയുടെയും കൈകൂപ്പി നിന്ന അന്‍സാരിയുടെയും ചിത്രങ്ങള്‍ ഇന്ത്യയുടെ മനസ്സില്‍ പതിഞ്ഞവയാണ്. ദലിതനായ തന്നെആര്‍എസ്എസ് വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു.

രാഹുലിനായി വയനാട്ടില്‍ ഖുശ്ബുവിന്റെ 25 കിലോമീറ്റര്‍ റോഡ് ഷോ: ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗമെന്ന്!!രാഹുലിനായി വയനാട്ടില്‍ ഖുശ്ബുവിന്റെ 25 കിലോമീറ്റര്‍ റോഡ് ഷോ: ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗമെന്ന്!!

കലാപത്തിന്റെ ഇരയായ കുത്തബ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഎമ്മാണ്. നേരത്തെയും കേരളത്തില്‍ വിവിധപരിപാടികളില്‍ പങ്കെടുക്കാന്‍ വന്നിട്ടുള്ള ഇരുവരും പി ജയരാജനുമായി അടുത്ത സൗഹൃദമാണ് പുലര്‍ത്തുന്നത്. ജയരാജന്റെ വീട്ടില്‍ വിജയാശംസകളുമായെത്തിയ ഇരുവരും സൗഹൃദം പുതുക്കിയതിനു ശേഷം അവിടെ നിന്നും വിഷു സദ്യകഴിച്ചാണ് മടങ്ങിയത്. ഇതിനിടെ മണ്ഡലങ്ങളില്‍ ജയരാജന്റെ പ്രചരണാര്‍ഥം ഒരുക്കിയ വിവിധ പരിപാടികളിലും ഇവര്‍ പങ്കെടുത്തു.

 മോച്ചിയും അന്‍സാരിയും

മോച്ചിയും അന്‍സാരിയും


രാജ്യത്ത് സംഘ്പരിവാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ സി പിഎം ഉയര്‍ത്തിക്കാട്ടുന്ന ജീവിക്കുന്ന രണ്ടു പ്രതീകങ്ങളാണ് മോച്ചിയും അന്‍സാരിയും. ഇരുവരുടെയും വടകര മണ്ഡലത്തിലെ സാന്നിധ്യവും ഇടതു സ്ഥാനാര്‍ഥിക്കായുള്ള പ്രചരണവും ന്യൂനപക്ഷ സ്വാധീനകേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍.

ജയരാജന്റെ പോസ്റ്റ്

ജയരാജന്റെ പോസ്റ്റ്


ഞാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഓടി വന്നതാണ് പ്രിയപ്പെട്ട കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും.ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ച മോച്ചിയുടെയും കൈകൂപ്പി നിന്ന അന്‍സാരിയുടെയും ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞവയാണ്.ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു.കലാപത്തിന്റെ ഇരയായ കുത്തബ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഎമ്മായിരുന്നു.

വര്‍ഷങ്ങളുടെ ബന്ധമെന്ന്

വര്‍ഷങ്ങളുടെ ബന്ധമെന്ന്

ഇരുവരുമായും എനിക്ക് വര്‍ഷങ്ങളായി ബന്ധമുണ്ട്. ഗുജാറാത്ത് കലാപത്തിന് 12 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ 2014 ല്‍ 'വംശഹത്യയുടെ വ്യാഴവട്ടം' എന്ന പേരില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയില്‍ കൊണ്ടുവന്നത് രാജ്യമാകെ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ്. അത് ഇപ്പോഴും തുടരുന്നു. വിശേഷ ദിവസങ്ങളില്‍ ഇരുവരും ഇങ്ങോട്ടും ഞാന്‍ തിരിച്ചും ഫോണില്‍ വിളിക്കാറുണ്ട്.

 വിഷുദിനത്തിലെത്തിയത് സ്ഥാനാര്‍ത്ഥിയായതറിഞ്ഞ്

വിഷുദിനത്തിലെത്തിയത് സ്ഥാനാര്‍ത്ഥിയായതറിഞ്ഞ്

ഞാന്‍ സ്ഥാനാര്‍ത്ഥിയായതറിഞ്ഞാണ് ഇരുവരും ഇന്ന് വിഷുദിനത്തില്‍ വീട്ടില്‍ എന്നെ കാണാനെത്തിയത്. എനിക്ക് വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു കേക്കും അന്‍സാരിയും മോച്ചിയും കൂടി മുറിച്ചു. വീട്ടില്‍ നിന്ന് വിഷു സദ്യയും കഴിച്ച് ഇരുവരും മടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ എനിക്ക് വേണ്ടി വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി..

വടകര മണ്ഡലം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നുണ്ടോ? വടകര മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

English summary
Human killing in became subjet in election in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X