കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെടേന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കുടിയിറക്കല്‍: ക്വാറികള്‍ക്കെതിരെ നടപടിവേണമെന്ന് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കരിങ്കല്‍ ക്വാറികള്‍ കാരണം അപകടാവസ്ഥയിലായ പെടേന ഗവ. എല്‍പി സ്‌കൂളില്‍ നിന്നും അവസാനത്തെ കുട്ടിയും പടിയിറങ്ങാനുïായ സാഹചര്യത്തെ കുറിച്ച് വിശദമായ അനേ്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കലക്ടര്‍ക്കാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ മേധാവിയും വിദ്യാഭ്യാസ ഉപ ഡയറക്ടറും സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണം.

 കശ്മീരിൽ വീണ്ടും ഭീകരാക്രമണം; 5 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; 5 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു

55 കുട്ടികളാണ് സ്‌കൂളില്‍ നിന്നും പഠിത്തം നിര്‍ത്തി പടിയിറങ്ങിയത്. സ്‌കൂളിന്റെ 500 മീറ്റര്‍ പരിധിയില്‍ നാലു ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ക്വാറികളിലെ സ്‌ഫോടനം കാരണം സ്‌കൂള്‍ കെട്ടിടത്തില്‍ വിള്ളല്‍ വീണു. മലിനീകരണം കാരണം കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ പതിവായി. കുട്ടികള്‍ പഞ്ചായത്തിന് മുന്നില്‍ സമരം ചെയ്തിട്ടും ഫലമുണ്ടായില്ല. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൈസില്‍ നടന്ന സിറ്റിങ്ങിലാണ് കേസെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ. ദേവദാസാണ് കേസ് സമര്‍പ്പിച്ചത്.

kannurmap-

അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍ പൊളിക്കുമ്പോഴുïാകുന്ന രാസവസ്തുക്കള്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയിലും കമ്മിഷന്‍ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വളപട്ടണം പുഴയ്ക്ക് താഴെ റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ മണല്‍ വാരന്‍ നിര്‍ബാധം തുടരുകയാണെന്ന പരാതിയില്‍ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കലക്ടര്‍ക്കും വളപട്ടണം പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസയക്കാന്‍ കമ്മിഷന്‍ ഉത്തരവായി. 43 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. 16 കേസുകള്‍ ഉത്തരവിനായി മാറ്റി. ആറു കേസുകള്‍ തീര്‍പ്പാക്കി. ഒന്‍പതു പുതിയ പരാതികള്‍ ലഭിച്ചു.

English summary
Human Rights commission seeks action against quarries near
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X