കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകി; നൂറോളം അധ്യാപകർ രക്ഷിതാവിന്റെ വീട് വളഞ്ഞു, കണ്ണൂരിൽ സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്‌കൂളിനെതിരെ പരാതി നല്‍കിയ രക്ഷിതാവിന്റെ വീട് നൂറിലേറെ അധ്യാപകര്‍ വളഞ്ഞതായി പരാതി. പെരളശേരി മക്രേരിയിലെ കോണ്‍ഗ്രസ് നേതാവും കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവുമായ ലാല്‍ചന്ദ് കണ്ണോത്തിന്റെ വീടാണ് സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം വളഞ്ഞത്. ഇതുസംബന്ധിച്ച് ലാല്‍ ചന്ദ് കണ്ണോത്ത് കണ്ണൂര്‍ ഡിവൈഎസ്പിക്കു പരാതി നല്‍കി.

ഷുഹൈബ് വധക്കേസിലെ പ്രതി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റില്‍: ചുമത്തിയത് കള്ളക്കേസെന്ന് എസ്എഫ്ഐ!

കഴിഞ്ഞ രണ്ടാം തീയതി രാവിലെ പത്തേമുക്കാലിനാണ് സംഭവം. കടമ്പൂര്‍ സ്‌കൂളിന്റെ രണ്ടു സ്‌കൂള്‍ ബസുകളിലായി എത്തിയ സംഘം ലാല്‍ചന്ദിന്റെ വീട് വളയുകയായിരുന്നു. ആ സമയത്ത് താന്‍ ദൂരയാത്രയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും വയോധികരായ തന്റെ രക്ഷിതാക്കളെ സംഘം ഭീഷണിപ്പെടുത്തിയതായും ലാല്‍ചന്ദ് ഡി.വൈ. എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അമിതമായി ഇരുത്തി പഠിപ്പിക്കുന്നു

അമിതമായി ഇരുത്തി പഠിപ്പിക്കുന്നു


കടമ്പൂര്‍ സ്‌കൂളില്‍ ഏഴാംതരം എയില്‍ പഠിക്കുന്ന ദേവനന്ദന ലാല്‍ചന്ദിന്റെ മകളാണ്. തന്റെ മകള്‍ ഉള്‍പ്പെടുന്ന ക്ലാസിലെ വിദ്യാര്‍ഥികളെ അമിതമായി ഇരുത്തി പഠിപ്പിക്കുന്നതായി കാണിച്ച് നേരത്തെ ലാല്‍ചന്ദ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്താല്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും തനിക്ക് നിരന്തരം ഭീഷണി നേരിടുന്നതായി ലാല്‍ചന്ദ് പരാതിയില്‍ പറയുന്നു.

വയോധികരെ ഭീഷണിപ്പെടുത്തി

വയോധികരെ ഭീഷണിപ്പെടുത്തി

ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ശനിയാഴ്ച പ്രധാന അധ്യാപികയുടെ നേതൃത്വത്തില്‍ വന്‍ജനക്കൂട്ടം വീടു വളഞ്ഞത്. വയോധികരായ തന്റെ രക്ഷിതാക്കളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും താന്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടു മോശമായി സംസാരിക്കുകയും ചെയ്തതായും ലാല്‍ചന്ദ് പരാതിയില്‍ പറയുന്നു.

പരാതി പിൻവലിക്കണമെന്ന് താക്കീത്

പരാതി പിൻവലിക്കണമെന്ന് താക്കീത്

അരമണിക്കൂറിലകം സംഘം വീട്ടിൽ ചിലവഴിച്ചെന്നും പരാതിയിൽ പറയുന്നു. മകൻ പരാതി പിൻവലിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്നും ലാൽ ചന്ദ് പരാതിയിൽ പറയുന്നു. സംഭവം കഴിഞ്ഞ് ഏതാനവും മിനുച്ചുകൾ കഴിഞ്ഞാണ് ഭാര്യയും മക്കളും വീച്ചിലെത്തിയത്. പേടിച്ചു വിറച്ച് നിൽ
ക്കുന്ന അച്ഛനമ്മമാരെയാണ് അവർകണ്ടത്.

കുടുംബത്തിന് നീതി ലഭിക്കണം

കുടുംബത്തിന് നീതി ലഭിക്കണം


വ്യക്തിപരമായ ആവശ്യത്തിന് ദൂരയാത്ര പോകേണ്ടി വന്നതിനാൽ സംഭവം നടന്ന ദിവസം ലാൽ ചന്ദിന് പരാതി നൽകാൻ സാധിച്ചില്ല. പ്രസ്തുത സംഭവത്തെ തുടർന്ന് പകച്ചുപോയ കുടുംബത്തിന് നീതി ലഭിക്കകണമെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. മാനസികമായി തളർന്നുപോയ മകൾക്ക് പിന്തുണ വേണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ജീവന് ഭീഷണി

ജീവന് ഭീഷണി

പരാതി നൽകിയതിന്റെ പേരിൽ ജീവന് ഭീഷണിയുണ്ട്. സോഷ്യൽ മീഡിയയിൽ അപകീർത്തിപെടുത്താനും ശ്രമിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസിനും ഇതിന് കൂട്ടുനിന്ന മനോജ്പിസി, സുധീഷ് എന്നീ അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. സ്‌കൂള്‍ പ്രധാന അധ്യാപികയുടെനേതൃത്വത്തിലാണ് വീട് വളഞ്ഞതെന്നാണ് ലാല്‍ചന്ദിന്റെ പരാതി.

പരാതി വ്യാജമെന്ന് അധ്യാപകർ

പരാതി വ്യാജമെന്ന് അധ്യാപകർ

എന്നാൽ ലാല്‍ ചന്ദിന്റെ പരാതി വ്യാജമാണെന്നും ഇതിനാല്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഏറെക്കാലമായി ശമ്പളം മുടങ്ങിയതിന്റെ സ്വാഭാവിക പ്രതിഷേധമാണ് നടന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പരാതി കാരണം ദുരിതത്തിലായവര്‍ കൂട്ടമായി വീട്ടിലേക്ക് പോയി പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചതാണെന്നും ഭീഷണിപ്പെടുത്തുകയോ, വീടുവളയുകയോ ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ വിശദീകരണം.

English summary
Hundreds of teachers were surrounded by Congress leader's house for complaining against school principal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X