കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂമി വിട്ടുനല്‍കുന്നവര്‍ നഷ്ടപരിഹാരം നല്‍കണം: പാച്ചേനി കേരളപിറവി ദിനത്തില്‍ നിരാഹാര സമരം നടത്തും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ദേശീയപാത വികസനത്തിനായി വീടുംസ്ഥലവും മറ്റ് സ്വത്ത് വകകളും വിട്ട് നല്‍കിയ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നിന് കലക്ട്രേറ്റിന് മുന്‍പില്‍ പട്ടിണിസമരം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലാണ് പട്ടിണിസമരം. വികസനത്തിനായി ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് ആദ്യം നിശ്ചയിച്ച തുക നല്‍കിയതിന് ശേഷം ബാക്കി നല്‍കാനുള്ളവരുടെ നഷ്ടപരിഹാര തുകയില്‍ നിന്നും ആറ് ശതമാനം വെട്ടിക്കുറക്കാനുള്ള പുതിയ ഉത്തരവ് ഇറക്കിയതും ബോധപൂര്‍വമാണ്. ജനങ്ങള്‍ക്ക് നീതി കിട്ടുന്നതിനായി സര്‍ക്കാറുകളുടെ നയം തിരുത്തിക്കുന്നതിന് കോണ്‍ഗ്രസ് ശക്തമായി സമര രംഗത്തുണ്ടാകുമെന്നും ഇതിന്റെ ആദ്യഘട്ടമാണ് പട്ടിണി സമരമെന്നും പാച്ചേനി അറിയിച്ചു.

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടികുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

ഇതേ സമയം ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ നഷ്ടപരിഹാര തുക വെട്ടിക്കുറച്ച ദേശീയപാത അതോറിറ്റിയുടെ നടപടിയും ഏറ്റെടുത്ത സ്ഥലത്തിന് ദേശീയപാത അതോറിറ്റി നഷ്ടപരിഹാര തുക നല്‍കാന്‍ വീഴ്ച വരുത്തിയ പ്രശ്‌നവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെ സുധാകരന്‍ എം പി അറിയിച്ചു. നഷ്ടപരിഹാരം നല്‍കാത്തതിന് പുറകില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. ജില്ലയില്‍ 365 കോടിയിലേറെ തുകയാണ് കുടിശികയായിട്ടുള്ളത്.

pacheni-157205

ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് ആദ്യം നിശ്ചയിച്ച തുക നല്‍കിയതിന് ശേഷം ബാക്കി നല്‍കാനുള്ളവരുടെ നഷ്ടപരിഹാര തുകയില്‍ നിന്നും ആറ് ശതമാനം വെട്ടിക്കുറക്കാനുള്ള പുതിയ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ല. 3ഡി വിജ്ഞാപനത്തിന് ശേഷം വില സംബന്ധിച്ച് കരാറായതിനാല്‍ പണം കിട്ടുമെന്ന് കരുതി കാത്തിരിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്ന അധികൃതരുടെ നടപടി നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

English summary
Hunger strike against land aquisition for National highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X