കണ്ണൂരില്‍ മയക്കുമരുന്ന് വേട്ടയ്ക്ക് ടാര്‍ഗറ്റ്, പ്രതിദിനം 5 കേസുകള്‍ പിടികൂടണമെന്ന് നിര്‍ദേശം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വ്യാപനംശക്തമായ സാഹചര്യത്തില്‍ പൊലിസ് റെയ്ഡും രഹസ്യാന്വേഷണവും ശക്തമാക്കാന്‍ തീരുമാനിച്ചു. മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു രഹസ്യവിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ മയക്കുമരുന്ന് ഉപയോഗത്തിനും വില്‍പനയ്ക്കുമെതിരെ പൊലിസിന്റെ തന്ത്രം മെനയുന്നത്.
നേരത്തെ ഗന്ധം കൊണ്ടും വലുപ്പം കൊണ്ടും കഞ്ചാവ് പോലുളള ലഹരിവസ്തുക്കളുടെ ഉപയോഗം പൊലിസ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയതോടെയാണ് പൊലിസും തന്ത്രം മാറ്റിയത്. സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ വ്യാപകമായതോടെ വളരെ ചെറുതായി സൂക്ഷിക്കാന്‍ കഴിയുന്ന ഇവ കണ്ടെത്തുകയെന്നത് പൊലിസിനും ദുഷ്‌കരമായിരിക്കുകയാണ്.

ഇത്തരം മയക്കുമരുന്നുകള്‍ കണ്ടെത്താനുളള പ്രത്യേക പരിശീലനമൊന്നും പൊലിസിന് ലഭിച്ചിട്ടില്ല. മയക്കുമരുന്ന്പിടികൂടാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുളള ഡാന്‍സെഫ് രൂപീകരിച്ചു ലോക്കല്‍ പൊലിസിനൊപ്പം റെയ്ഡില്‍ പങ്കാളികളാവുന്നുണ്ട്.
മയക്കുമരുന്ന് കേസുകളില്‍ പൊലിസിന് ടാര്‍ജെറ്റ് നിശ്ചയിച്ചു കൊണ്ടാണ് സിറ്റിപൊലിസ് കമ്മിഷണര്‍ പ്രവര്‍ത്തിക്കുന്നത്. ദിനംപ്രതി ഒരു പൊലിസ് സ്റ്റേഷനില്‍ മിനിമം നാലോ അഞ്ചോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഉത്തരവ്. ഇതോടെ ലോക്കല്‍ പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.എന്നാല്‍ സംസ്ഥാനത്ത് തന്നെ പലജില്ലകളിലും പ്രവര്‍ത്തനം നിര്‍ജ്ജീവമായ ഡാന്‍സെഫ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിലെ സേനാംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടില്ല.
മയക്കുമരുന്നുകള്‍ കണ്ടെത്തുവാന്‍ നാര്‍കോട്ടിക്ക് സെല്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുളള ഡി.വൈ. എസ്. പിക്ക് നല്‍കേണ്ടിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്. കാന്റീനിന്റെയും ജനമൈത്രി പൊലിസിന്റെയും ചുമതല കൈക്കാര്യം ചെയ്യുന്നത് നാര്‍ക്കോട്ടിക്ക് ഡി.വൈ. എസ്.പിയുടെ നേതൃത്വത്തിലാണ്. കണ്ണൂര്‍ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചേരുന്നത് കര്‍ണാടകയില്‍ നിന്നാണ്. മംഗ്ളൂര്, മൈസൂര്, ബംഗ്ളൂര് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്.
കൂട്ടുപുഴ ചെക്ക് പോസ്റ്റു വഴിയാണ് ജില്ലയില്‍ മയക്കുമരുന്ന് കൂടുതലെത്തുന്നത്. ഇതുതടയുന്നതിന് അതിര്‍ത്തിയില്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ശനപരിശോധന നടത്തുന്നുണ്ട്. ഓണം,സ്െപഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ എക്സൈസും പൊലിസും സംയുക്ത റെയ്ഡു നടത്തിവരുന്നുണ്ട്.












Click it and Unblock the Notifications