കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ യുവതി ജീവനൊടുക്കിയ കേസ്: ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍, മാനസിക പീഡനമെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മാനസിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃമതിയായ യുവതി വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും അറസ്റ്റില്‍. തലശ്ശേരി പാറാല്‍ സ്വദേശി ബൈത്തൂല്‍ സയാനില്‍ മുഹമ്മദ് സഹീര്‍ (28), പി.കെ അബൂബക്കര്‍ സിദ്ദീഖ് (57) എന്നിവരെയാണ് തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, എസ്.ഐ ബിനു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 2നായിരുന്നു നിട്ടൂര്‍ ചിറമ്മലിലെ കുന്നുമ്മല്‍ക്കണ്ടി വീട്ടില്‍ അഷ്‌റഫിന്റെയും നാസിനിയുടെയും മകളായ ഫിദ (23) ജീവനൊടുക്കിയത്.

ഡിഎംകെയെ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ബിജെപിയും എഐഎഡിഎംകെയുംഡിഎംകെയെ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ബിജെപിയും എഐഎഡിഎംകെയും

mentalharrasment

കോടിയേരി പപ്പന്റെ പീടികക്കടുത്തെ പുഷ്പമംഗലം എന്ന വാടക വീട്ടിലെ കിടപ്പു മുറിയിലാണ് ഭര്‍ത്താവിന്റെയും ഭര്‍തൃ ബന്ധുക്കളുടെയും പീഡനങ്ങളെ പറ്റി നാല് പേജോളം വരുന്ന കത്തെഴുതി വച്ച് യുവതി ജീവിതം അവസാനിപ്പിച്ചത്. ജീവനൊടുക്കും മുന്‍പേ യുവതി ഭര്‍ത്താവിനും ഗള്‍ഫിലുള്ള ഭര്‍ത്താവ് തിരികെയും അയച്ച സന്ദേശങ്ങള്‍ ഫിദയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബന്ധുക്കള്‍ കണ്ടെടുത്ത് പോലീസിന് കൈമാറിയത് ഇവരുടെ സഹന ജീവിതത്തിന്റെ നേര്‍ ചിത്രമായി ഇപ്പോഴും പോലീസ് ഫയലിലുണ്ട്.

fida-copy-1

തട്ടമൊന്നും ധരിക്കാതെ മോഡേണ്‍ ആയി ജീവിക്കണം, നിന്നെ എനിക്ക് ഇഷ്ടമല്ല തുടങ്ങി വെറുപ്പിന്റെ വാക്കുകളായിരുന്നു ഭര്‍ത്താവിന്റേത്. എന്നാല്‍, എന്നെ ഉപേക്ഷിക്കരുതെന്ന് കേണപേക്ഷിക്കുന്നതായിരുന്നു ഫിദയുടെ മറുപടി. ഇത്തരത്തില്‍ ആയിരത്തിലേറെ സന്ദേശങ്ങള്‍ ഫോണിലുണ്ടത്രെ. മരിക്കാനുറച്ച തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് ഫിദ സ്വന്തം സഹോദരിക്കും മൊബൈലില്‍ സന്ദേശമയച്ചിരുന്നു. ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല... എന്ന വേദനകളായിരുന്നു ഉള്ളടക്കം. ഈ സന്ദേശമയച്ച് മണിക്കൂറിനുളളില്‍ യുവതി കടുംകൈ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ടൗണ്‍ പോലീസില്‍ നിന്നും ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുത്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

English summary
Husband and inlaw arrested in woman's suicide case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X