Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ പൊള്ളലേൽപ്പിച്ചു കൊന്ന കേസിൽ പ്രതിയായ ഭർത്താവ് പിടിയിൽ

വളപട്ടണം: കുടുംബ കലഹത്തിനിടെയുണ്ടായ വാക് തർക്കത്തിനിടെയിൽ ഭർതൃവീട്ടിൽ വെച്ച് നഴ്സായ യുവതിയെ തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂർ നഗരത്തിനടുത്തെചാലാട് സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച്ച പുലർച്ചെ ആറു മണിക്ക് മംഗളുരിലെ ഒരു ലോഡ്ജിൽ നിന്നുമാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 17-നാണ് ചാലാട് സ്വദേശിനിയും നഴ്‌സുമായ രാഖി മരിച്ചത്. രണ്ടാഴ്ചയോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവും മാതാവടക്കമുള്ള ബന്ധുക്കളും ഒളിവില്‍ പോയിരുന്നു. മദ്യലഹരിയിൽ ഭര്‍ത്താവ് സന്ദീപ് തന്നെതിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് മൊഴി.

kannur

ഭർത്താവിന്റെ സുഹൃത്തുക്കളായ ആർഎസ്എസ് പ്രവർത്തകർ ആശുപത്രിയിലെത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നു മൊഴി നൽകാൻ നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിനു വഴങ്ങാതെ രാഖി ഭർത്താവിനെ പ്രതിക്കൂട്ടിലാക്കി മൊഴി നൽകുകയായിരുന്നു. കണ്ണൂർ ചാല സ്വദേശിനിയായ യുവതി സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു പ്രണയ വിവാഹമാണ് ഇരുവരുടെതുമെന്ന് ബന്ധുക്കൾ പറഞ്ഞു.സന്ദീപിന്റെ മദ്യപാന ശീലമാണ് കുടുംബ കലഹത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+