മകളുടെ മുൻപിൽ വെച്ച് ഭാര്യയെ വെട്ടി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
ഇരിട്ടി: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിളമന സ്വദേശി കല്യാടൻ വീട്ടിൽ ഉമേഷ് (40 ) ആണ് അറസ്റ്റിലായത്. കഴുത്തിൽ മുറിവേറ്റ ഇരിട്ടി കുന്നോത്ത് ബെൻഹിൽ സ്വദേശിനി കെ.യു. സജിത(36)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
കുടുംബ പ്രശ്നങ്ങൾ കാരണം തെറ്റിപ്പിരിഞ്ഞ സജിത മകൾക്കൊപ്പം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപ്പർ കൈമാറാൻ ഉണ്ടെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തി ആയിരുന്നു ആക്രമണം. കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്കുത ർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ സജിത പോലീസിനെ വിളിക്കാൻ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഉമേഷ് പിന്നിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പഞ്ചാബ് നാഷണൽ ബാങ്കിലെ ജീവനക്കാരിയാണ് സജിത. സംഭവ സമയത്ത് എത്തിയ യാത്രക്കാരാണ് സജിതയെ ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ ഉമേഷിനെ തുടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കി. കുടുംബ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിയതെന്നാണ് പൊലിസ് നൽകുന്ന വിവരം. ഭാര്യയെ കൊല്ലാൻ ഉമേഷ് നേരത്തെ തീരുമാനിച്ചതിലാണ് കത്തിയുമായി കാറിലെത്തിയതെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.












Click it and Unblock the Notifications