കേരളത്തിനായി ഒരു മാസം: ദുരിതാശ്വാസ നിധിയിലേക്ക് 68,000 രൂപ നല്കി ഹൈദരാബാദ് പോലിസുകാരനും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടക്കുന്ന വണ്‍ മന്ത് ഫോര്‍ കേരള ക്യാംപയിന് തെലുങ്കാനയില്‍ നിന്നൊരു അനുയായി. പ്രളയക്കെടുതിയില്‍ നിന്ന് പതുക്കെ കരകയറുന്ന കേരളത്തിന് കൈത്താങ്ങായി ഹൈദരാബാദിലെ പോലിസുകാരനാണ് തന്റെ ഒരു മാസത്തെ വേതനമായ 68,000 രൂപ സംഭാവന ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ ചാര്‍മിനാര്‍ പോലിസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ തുടി രാജുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ മാസവേതനം സംഭാവനയായി നല്‍കിയത്.
സിഎംഡിആര്‍എഫിലേക്കുള്ള ചെക്ക് തന്റെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് അദ്ദേഹം കൈമാറി. എസ്എച്ച്ഒയാണ് ഇതിന്റെ ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുകയും വാട്ട്സാപ്പിലും മറ്റും അതിന്റെ ദൃശ്യങ്ങള്‍ കാണുകയും ചെയ്ത അന്നു രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്ന് രാജു പറഞ്ഞു. അന്നു രാത്രി തന്നെയാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനായി നല്കാന് താന്‍ തീരുമാനമെടുത്തത്.

കുഞ്ഞുനാളിലേ തന്നെ അച്ഛനെ നഷ്ടമായ താന്‍ ഏറെ കഷ്ടപ്പാടും ദാരിദ്ര്യവും സഹിച്ചാണ് ഇവിടെയെത്തിയതെന്നും പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തത് കാരണം പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശപ്പിന്റെ വില നന്നായി അറിയാവുന്നതിനാലാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി സംഭാവന നല്കാന് തീരുമാനിച്ചതെന്നും രാജു പറഞ്ഞു. തുക കൈമാറുന്ന ചിത്രം പോലിസ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതു മുതല്‍ അഭിനന്ദനവുമായി നിരവധി ഫോണ്‍വിളികളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വണ്‍ മന്ത് ഫോര്‍ കേരള (കേരളത്തിനായി ഒരു മാസം) എന്ന പേരില്‍ നേരത്തേ ക്യാംപയിന് ആരംഭിച്ചിരുന്നു. ജീവനക്കാര്‍ തങ്ങളുടെ ഒരു മാസത്തെ വേതനം ദുരിതബാധിതരുടെ പുനരധിവാസത്തിനായി നല്കാന് ആഹ്വാനം ചെയ്യുന്ന ക്യാംപയിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍ തുടങ്ങിയവരും ക്യാംപയിന്റെ ഭാഗമാവാന്‍ ഇതിനകം മുന്നോട്ടുവരികയുണ്ടായി.
തെലുങ്കാന ഗസറ്റഡ് ഓഫീസര്‍മാരുടെ അസോസിയേഷന് അവരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ സംഭാവനയായി നല്‍കിയിരുന്നു. മധ്യപ്രദേശിലെ രത്ലാം ജില്ലയിലെ കലക്ടറേറ്റ് ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം കേരളത്തിലെ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കായി നല്‍കിയതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. പ്രളയക്കെടുതി കാര്യമായി ബാധിക്കാത്ത ജില്ലയെന്ന നിലയില്‍ പ്രളയബാധിത കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തില്‍ കണ്ണൂരുകാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നമ്മുടെ വീടിനകത്ത് വെള്ളം കയറിയിരുന്നെങ്കിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ മാത്രം കണക്കിലെടുത്താന് ഏതാനും മാസങ്ങളിലെ ശമ്പളം അതിനായി നീക്കിവയ്ക്കേണ്ടി വരുമായിരുന്നുവെന്നും പ്രളയത്തില്‍ മുങ്ങിയ കേരളത്തെ രക്ഷിക്കാന്‍ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കുന്നത് വലിയ ഒട്ടും അധികമാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications