ഗുജറാത്ത് മാതൃക നല്ലതെന്ന് പറഞ്ഞതിന് താന്‍ ക്രൂശിക്കപ്പെട്ടവ്യക്തി: എ.പിഅബ്ദുള്ളക്കുട്ടി
കണ്ണൂര്‍ :സംസ്ഥാനസര്‍ക്കാര്‍ ഗുജാറാത്തിലേക്ക് പഠനസംഘത്തെ അയച്ചസംഭവത്തില്‍ പ്രതികരണവുമായി കെ റെയില്‍ സമര നേതാവ്. ഇ ഗവേണ്‍നസ് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുളള സംഘം ഗുജറാത്തിലേക്ക് പോകാനെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ടും ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്‍മാനുമായ എ.പി. അബ്ദുളളക്കുട്ടി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനമാണിത്. സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. കാരണം നരേന്ദ്രമോദിയുടെ നേതൃത്വത്തിലും തുടര്‍ന്നും ഗുജറാത്തില്‍ സമസ്ത മേഖലയിലുമുണ്ടായ വികസനം വളരെ വലുതാണ്.

ഇ ഗവേണ്‍സ് രംഗത്ത് മാത്രമല്ല കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അടിസ്ഥാന വികസന രംഗത്തെ മാറ്റം മാതൃകാപരമാണ്. 14 വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തും ഗുജറാത്ത് വികസന മാതൃകയാണെന്ന് പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടയാളാണ് ഞാന്‍. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന തന്റെ നിലപാട് ശരിവെയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. വൈകിവന്ന ബുദ്ധിയെന്ന് കുറ്റപ്പെടുത്തുന്നില്ല.
മറിച്ച് ആത്മാര്‍ത്ഥമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഗുജറാത്തിന്റെ മാത്രമല്ല ഉത്തര്‍ പ്രദേശിന്റെ വികസന മാതൃകയും കേരളം പഠിക്കണം. കെഎസ്ആര്‍ടിസി സംഘത്തെ അങ്ങോട്ട് പറഞ്ഞയക്കണം. 183 കോടി നഷ്ടത്തിലായിരുന്ന യുപിയിലെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് ആറുമാസം കൊണ്ട് 81 കോടി ലാഭത്തിലെത്തിച്ചതാണ് യോഗിയുടെ ഭരണം. നെതര്‍ലാന്റിലേക്ക് പഠിക്കാന്‍ പോകുന്ന കെഎസ്ആര്‍ടിസി എംഡിയെ യുപിയിലേക്കയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. രാഷ്ട്രീയ അതിപ്രസരവും നോക്കുകൂലിയും ഹര്‍ത്താലും ബന്ദും നടത്തി ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയം കേരളത്തിലെ ഇടത്-വലത് നേതൃത്വം മതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ട്രഷറര്‍ യു.ടി. ജയന്തന്‍, വിജയന്‍ വട്ടിപ്രം, എം.കെ. വിനോദ്, അരുണ്‍ കൈതപ്രം എന്നിവരും അബ്ദുള്ളക്കുട്ടിയൊടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications