ഇരിട്ടി ഇരട്ടക്കൊലപാതകം, ഉമ്മയും മകളും വെട്ടേറ്റു മരിച്ചത് കുടുംബവഴക്കിനെ തുടർന്നെന്ന് പൊലീസ്
ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയെ നടുക്കി ഇരട്ടക്കൊലപാതകം. കുടുംബവഴക്കിനെ തുടർന്നാണ് പട്ടാപ്പകൽ ഇരിട്ടി നഗരസഭയ്ക്കു തൊട്ടടുത്ത പ്രദേശത്ത് അരുംകൊല നടന്നത് കുടുംബവഴക്കിനെ തുടർന്നാണ് മധ്യവയസ്കയായ ഉമ്മയും യുവതിയായ മകളും ബന്ധുവായ യുവാവിൻ്റെ വാക്കത്തി കൊണ്ടുള്ള വെട്ടേറ്റു ചോര വാർന്നൊഴുകി മരിച്ചത്.
കഴുത്തിനും മറ്റുദേഹഭാഗങ്ങളിലും ബട്ടെറ്റ ഉമ്മയും മകളും പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു വെന്ന ഞെട്ടിക്കുന്നവാർത്ത വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് നാടിനെ തേടിയെത്തിയത്. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിൽ കുടുംബവഴക്കിനെ തുടർന്നാണ് രണ്ടു പേർ വെട്ടേറ്റു മരിച്ചത്..

ഉമ്മയും മകളുമാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ബന്ധുവായ യുവാവിൻ്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53) മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെൽ മയുടെ ഭർത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേൽപ്പിച്ചത്.
അക്രമത്തിനിടെ സെൽമ യുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബഹളം കേട്ടെത്തിയ അയൽ വാസികൾ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകൾ മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടന്ന വീട്ടിൽ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി.വൈ.എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി. കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
കസ്റ്റഡിയിലെടുത്ത ഷാഹുലിനെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്'സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. മുഴക്കുന്ന് എസ്.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. പൊലിസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.












Click it and Unblock the Notifications