സിപിഐ തെറ്റ് തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്ന കാര്യം ചർച്ച ചെയ്യാം'; കെ സുധാകരൻ
കണ്ണൂര്‍: സിപിഐ തെറ്റ് തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒന്നൊന്നായി ആരോപണങ്ങളുടെ പെരുമഴയാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്നത്. ഭരണപക്ഷ എംഎല്‍എ വരെ സര്‍ക്കാരിനെതിരെ തിരിയുന്ന കാഴ്ചയാണ്. ഇതുവരെ കേട്ട് കേള്‍വിയില്ലാത്തതാണ് ഭരണ മുന്നണിയില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായി ഉയർന്ന ആരോപണങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകുമെന്നും സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേർന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ തല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിലെ മഹാഭൂരിഭാഗം പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും നഗരസഭകളിലും യുഡിഎഫിനു വിജയിക്കാന്‍ സാധിക്കും. പി വി അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. പി.ശശിക്കും എ.ഡി.ജി.പിക്കും വേണ്ടിയാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്. അവര്‍ ചെയ്യുന്നതിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. അന്‍വറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണ്.കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കിൽ താന്‍ പുറത്താക്കിയേനെയെന്നും സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ ഗാന്ധിയനാണെന്നാണ് ഇപ്പോള്‍ പറയുന്നത്.അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്. എന്തൊക്കെയോ പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നതുപോലെ തങ്ങള്‍ക്ക് പറയാനുള്ള കാര്യം വ്യക്തമായി പറയാന്‍ സി.പി.ഐക്ക് കഴിയുന്നില്ല.'സിപിഐ മുന്നണിക്കുള്ളില്‍ അടിമകളെപ്പോലെ നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണം. സി പി ഐ തെറ്റു തിരുത്തി മുന്‍പോട്ടു വന്നാല്‍ യു ഡി എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നും സുധാകരന്‍ പറഞ്ഞു.
പരിപാടിയില്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം അജയ് തറയില്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ. കെ പ്രമോദ്, രാജീവന്‍ എളയാവൂര്‍, റിജില്‍ മാക്കുറ്റി, അഡ്വ. പി ഇന്ദിര, ശ്രീജ മഠത്തില്‍, എം പി വേലായുധന്‍, മനോജ് കൂ വേരി, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, രാഹുല്‍ കായക്കല്‍, ക്കുക്കിരിരാഗേഷ്, സിയം ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications