കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങളെടുത്താല്‍ എതിര്‍ക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പൗരവിചാരണയും കലക്ടറേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണയും നടത്തി. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറാവാന്‍ എന്തു യോഗ്യതയാണ് മന്ത്രി വി.എന്‍ വാസവനുള്ളതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

as

നിലവിലുള്ള ചാന്‍സലറായ ഗവര്‍ണറെ മാറ്റിയപ്പോള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ വി.എന്‍ വാസവനെയാണ് പകരം നിയോഗിച്ചത്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നു ഓര്‍ക്കണമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പു നല്‍കി. പിണറായി സര്‍ക്കാര്‍ ജനങ്ങളെ മറന്ന് പാര്‍ട്ടിയിലെ കുറ്റക്കാരെ സംരക്ഷിക്കുന്നതിനാല്‍ കേരളത്തിലെ ജനങ്ങള്‍ വിമോചന സമരത്തിന്റെ മാനസികാവസ്ഥയിലാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

വിലക്കയറ്റത്തിനും ഇടതു സര്‍ക്കാരിന്റെ സ്വജന പക്ഷപാതിത്വത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരവിചാരണയെന്ന പേരില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമോചന സമരത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ലെങ്കിലും കേരളം അതിഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

1957 ലെ ഇഎംഎസ് ഭരണത്തിന് ശേഷം ഇതുപോലുള്ള ഒരു സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ല. സംസ്ഥാന ഖജനാവിനെ ധൂര്‍ത്തടിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശത്ത് ടൂര്‍ നടത്തിയത്. ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ തെറ്റാണെന്ന് പറയാനും എതിര്‍ക്കാനുമുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ട്.

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

സര്‍ക്കാര്‍ നിയമനങ്ങള്‍ പി.എസ്.എസിക്ക് വിടാന്‍ മടിക്കുന്നത് സര്‍വകലാശാലകളിലും മറ്റിടങ്ങളിലും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കുന്നതിനാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. അഡ്വ: സണ്ണി ജോസഫ് എം.എല്‍ എ, സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി , വി.എ നാരായണന്‍ ,പി.ടി മാത്യു, പ്രൊഫ. എ.ഡി. മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
if governor takes wrong decisiosn we will oppose him says Rajmohan Unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X