• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചലച്ചിത്ര മേള തലശേരിയിൽ വന്നതിന് നന്ദി പറയേണ്ടത് കൊവിഡിനോട്: പരിഹസിച്ച് ദീപേഷ്

  • By Desk

തലശേരി: തലശേരിയിൽ നടന്നു വരുന്ന അന്താരാഷ്ട്ര ചലച്ചിത മേളയുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. നേരത്തെ ചലച്ചിത്ര മേളയിൽ തന്നെ പങ്കെടുപിക്കാതെ മാറ്റി നിർത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയ ടി. ദീപേഷ് വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. ചലച്ചിത്ര മേള തലശേരിയിലെത്തിയത് കൊവിഡ് കാരണമാണെന്നും അതിന് നന്ദി പറയേണ്ടത് കൊവിഡിനോട് മാത്രമാണെന്നും ദീപേഷ് തലശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അല്ലാതെ ചിലർ പറയുന്നതു പോലെ അവരുടെ മിടുക്ക് കൊണ്ടല്ല

അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് കഴിഞ്ഞ 25 വർഷക്കാലമായി മേള തലശേരിയിലെന്തു കൊണ്ട് എത്തിയില്ലെന്നും ദീപേഷ് ചോദിച്ചു.

പിണറായിയുടെ അഹന്തയ്ക്ക് കൊടുക്കുന്ന അടിയാവണം ഓരോ വോട്ടും: ജ്യോതികുമാർ ചാമക്കാല

നേരത്തെ ദിപേഷിന്റെ വിമർശനങ്ങൾ പ്രതികരണമർഹിക്കുന്നില്ലെന്ന് പറഞ്ഞ് അക്കാദമി ചെയർമാൻ കമൽ തള്ളിക്കളഞ്ഞിരുത്തു തങ്ങളുടെ ചിത്രങ്ങൾ മേളയുടെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താത്തതിന്റെ അസ്വാരസ്യമാണ് ചില ചലച്ചിത്ര പ്രവർത്തകർ വിവാദത്തിലൂടെ പ്രകടിപിക്കുന്നതെത്തും കമൽ കുറ്റപ്പെടുത്തി. കഴിഞ്ഞ മേളകളിൽ ജൂറി അംഗമായി ദീപേഷ് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അന്ന് കാണാത്ത കുറ്റങ്ങൾ ഇപ്പോഴെങ്ങനെയാണ് മേളയ്ക്കുണ്ടായതെന്നും കമൽ ചോദിച്ചു. ദീപേഷ് ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹത്തിനെ മേളയിലേക്കും അനുബന്ധ പരിപാടികളിലും വിളിച്ചതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും മേളയുടെ മുഖ്യ സംഘട കരിലൊരാളായ പ്രദീപ് ചൊക്ളിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ഒടി.ടി പ്ളാറ്റ്ഫോമിനെതിരെ ഓപ്പൺ ഫോറത്തിൽ അതി ശക്തമായ വിമർശനമുയർന്നു.

ഒ.ടി.ടി പ്ളാറ്റ്ഫോമിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ കലാകാരൻമാരുയർത്തിയത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ

കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നേരെയുള്ള കടന്നുകയറ്റമാണെന്ന് ഓപ്പൺ ഫോറം ആരോപിച്ചു. സംഘ പരിവാർ അജൻഡയാണ് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിലുടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് സംവിധായകൻ പുഷ്പേന്ദ്ര സിങ് ആരോപിച്ചു.

ഒ.ടി ടി പ്ളാറ്റ് ഫോമിലെ നിയന്ത്രണങ്ങൾ കർക്കശമാക്കി സർഗാത്മകതയെയും സ്വാതന്ത്ര്യബോധത്തെയും ഹനിക്കുകയാണ് കേന്ദ്ര ഭരണകുടമെന്നും പുഷ്പേന്ദ്ര സിങ്‌ പറഞ്ഞു. ഒ.ടി.ടി നിയന്ത്രണങ്ങൾ ഭരണകൂട താൽപര്യങ്ങളെ സംരക്ഷിക്കാനാണെന്ന് മലയാളി സംവിധായിക വിധുവിൻസെന്റ് അഭിപ്രായപ്പെട്ടു.

ഓടി.ടി പ്ളാറ്റ്ഫോമിന് ത്രിതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കലാകാരൻമാരുടെ സർഗാത്മകസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ ഭരണകൂട താൽപര്യം മറനീക്കി കടന്നുവരികയാണ്. കേവലം ഇടതു-വലത് സർക്കാരുകൾ ഉയർത്തുന്ന പ്രശ്നമായി മാത്രം ഇതിനെ കാണരുത്. നമ്മളനുഭവിക്കുന്നുവെന്ന് പറയുന്ന ജനാധിപത്യം ഉപരിപ്ളവമാണ്. കേരളത്തിൽ നമ്മളിത് അത്രയേറെ അനുഭവിക്കുന്നില്ലെങ്കിലും പുറത്ത് അങ്ങനെയല്ല കാര്യങ്ങൾ .ഒ.ടി.ടി നിയന്ത്രണങ്ങൾ വേണമെന്ന് സർക്കാർ പറയുന്നതിന് മുൻപേ തന്നെ പല കുത്തകകളും ഇതു നടപ്പിലാക്കി കഴിഞ്ഞതായി വിധുവിൻസെന്റ് ചുണ്ടിക്കാട്ടി.

സർഗാത്മകതയുടെ സ്വതന്ത്രമായ ആഘോഷത്തെ ഭയപ്പെടുന്ന ഭരണാധികാരികൾ ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കുമേൽ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് സംവിധായകൻ പ്രതാപ് ജോസഫ് പറഞ്ഞു.

പ്രസന്നകുമാർ പവലിയനിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര അക്കാദമി ഗവേണിങ്‌ ബോഡി അംഗം വി കെ ജോസഫ് മോഡറേറ്ററായി. അക്കാദമി ഉപാധ്യക്ഷ ബീനാപോൾ, ചലച്ചിത്ര നിരൂപകൻ എൻ.പി സജീഷ് എന്നിവരും സംസാരിച്ചു.

English summary
IFFK: T Deepesh on film festival organising in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X