കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യാന്തര ചലച്ചിത്രമേള തലശേരിയിൽ ഉത്സവാന്തരീക്ഷത്തിൽ കൊടിയേറും

  • By Desk
Google Oneindia Malayalam News

തലശേരി: രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച്ച കൊടിയേറും. ലിബർട്ടി തീയേറ്റർ കോംപ്ളക്സിലെ ആറു തീയേറ്റുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക ,1500 പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. 25ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് തലശ്ശേരിയിൽ ഉത്സവാന്തരീക്ഷത്തിലാണ് കൊടിയേറുന്നത്.

ഭരണം പക്ഷം നെഞ്ചും വിരിച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അടിമുടി അങ്കലാപ്പിൽ; തോമസ് ചാഴിക്കാടന്‍ എംപിഭരണം പക്ഷം നെഞ്ചും വിരിച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷം അടിമുടി അങ്കലാപ്പിൽ; തോമസ് ചാഴിക്കാടന്‍ എംപി

ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് . പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ലിബർട്ടി പാരഡൈസ് കോംപ്ലക്സ് ഉൾപ്പടെ വേദികൾ ഒരുങ്ങി കഴിഞ്ഞു. നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1199 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയായിട്ടുണ്ട് . ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

 iffk-16140200

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്.എം.എസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. തെർമൽ സ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി , ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മലയാള ചിത്രങ്ങൾ .ലിബർട്ടി കോംപ്ലെക്സിലെ അഞ്ച് സ്‌ക്രീനുകളിലും ലിബർട്ടി മൂവീ ഹൗസിലുമായിട്ടാണ് മേളയിലെ സിനിമകൾ പ്രദർശിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആറു മണിക്ക് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും.
ഇതിനിടെരാജ്യാന്തരചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് ഉദ്ഘാടന ദിവസവും തുടരും'

രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ തലശ്ശേരി ടൗൺ ഹാളിൽ നാല് കൗണ്ടറുകളിലായിട്ടാണ് ടെസ്റ്റ് നടത്തുന്നത്. 700ഓളം പേർക്കാണ് രണ്ടു ദിവസങ്ങളിലായി ഇവിടെ ആന്റിജൻ ടെസ്റ്റ് നടത്തിയത്. ചലച്ചിത്രമേളയുടെ ഹെൽത്ത് ആൻഡ് കോവിഡ് കമ്മിറ്റി കൺവീനർ ഡോ. ബിജോയ് സി പിയുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികൾക്കും തലശ്ശേരി ടൗൺഹാളിലെ കൗണ്ടറിൽ ആന്റിജൻ ടെസ്റ്റ് നടത്താവുന്നതാണ്.തലശ്ശേരി സഹകരണ ആശുപത്രിയിലെ 10ഓളം നഴ്സിങ് സ്റ്റാഫുകളേയും ലാബ് ടെക്നീഷ്യന്മാരേയും ആന്റിജൻ ടെസ്റ്റിനായി നിയോഗിച്ചിട്ടുണ്ട്. ശക്തമായ കോവിഡ് മാനദണ്ഡങ്ങളോടെയാണ് മേള നടക്കുന്നത്. ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്

English summary
IFFK will be inaugurated in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X