Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ ക്യാമറയില്‍ വീണ്ടും അജ്ഞാത സ്ത്രീയുടെ ചിത്രം; മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: ഉരുവച്ചാലില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ നിരീക്ഷണ ക്യാമറയില്‍ കടവത്തൂര്‍ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെന്ന യാത്രക്കാരനൊപ്പം അജ്ഞാതയായ സ്ത്രീയുടെ ചിത്രം പതിഞ്ഞു. സീറ്റു ബെല്‍ട്ടിടാതെ സഞ്ചരിച്ച യാത്രക്കാരനൊപ്പമാണ് സീറ്റ് ബെല്‍ട്ടിടാതെ മുന്‍ സീറ്റില്‍ അജ്ഞാതയായ സ്ത്രീയുടെ ചിത്രവും പതിഞ്ഞത്. കഴിഞ്ഞ സെപ്തംബര്‍ 25 ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചിത്രം പതിഞ്ഞു കാണുന്നത്.

കാര്‍ ഓടിച്ചിരുന്ന അലിയുടെ മുഖം വ്യക്തമല്ല. നെറ്റിക്കു താഴെ മാത്രമുള്ള ദൃശ്യമാണുള്ളത് എന്നാല്‍ കാറിന്റെ കാര്യത്തില്‍ സംശയമില്ലെന്ന് അലി പറഞ്ഞു. സീറ്റു ബെല്‍ട്ടിടാത്തതിന് ഒരാള്‍ക്ക് മാത്രമാണ് പിഴ ചുമത്തിയിട്ടുള്ളത്. ബിസിനസുകാരനായ അലി നിരന്തരം യാത്ര ചെയ്യുന്നയാളാണ്. തന്റെ കൂടെ അന്നേ ദിവസം മറ്റാരും യാത്ര ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഉരുവച്ചാല്‍ ഭാഗത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും പറയുന്നു.

kannur

പരിവാഹന്‍ സൈറ്റ് പരിശോധിച്ചപ്പോള്‍ ഇന്ന് രാവിലെയാണ് പിഴ വിവരം അറിയുന്നത്. ഈ കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ വ്യക്തമായ മറുപടിയുണ്ടായില്ലെന്നും പറയുന്നു. പിഴയടക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ അഞ്ജാത സ്ത്രീയുടെ ചിത്രം എങ്ങനെ വന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മറുപടി പറയണമെന്നും അലി പറഞ്ഞു.

ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാല്‍ മാത്രമേ ചിത്രം വ്യക്തമാവുകയുള്ളൂവെന്നാണ് ഈ കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഇതിനു സമാനമായ പരാതി പയ്യന്നുരിലുമുണ്ടായിരുന്നു. എന്നാല്‍ പിന്‍സീറ്റിലാണ് അന്ന് അജ്ഞാത സ്ത്രീയുടെ ചിത്രം പതിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഈ കാര്യത്തെ കുറിച്ചു വന്‍ പ്രചാരണവും നടന്നിരുന്നു.

കാറില്‍ കുടുംബത്തോടൊപ്പം കണ്ട അജ്ഞാത സ്ത്രീ പ്രേതരൂപമാണെന്ന പ്രചാരണമാണ് നടന്നത്. എന്നാല്‍ ഇതിനെ തള്ളി കളഞ്ഞു കൊണ്ടു ശാസ്ത്രിയമായ അന്വേഷണം നടത്തിവരികയാണ് മോട്ടോര്‍ വാഹന വകുപ്പ്. ക്യാമറയില്‍ പതിഞ്ഞത് റിഫ്‌ളക്ടര്‍ രുപമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ഈ സംഭവം വീണ്ടും ഉരുവച്ചാലില്‍ ആവര്‍ത്തിച്ചതെങ്ങനെയെന്ന അന്വേഷണവും നടന്നു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ റോഡു നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെയുള്ള പിഴയടക്കല്‍ നോട്ടീസുകള്‍ അയച്ചു കൊണ്ടിരിക്കെയാണ് അജ്ഞാത സ്ത്രിയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+