ആള്‍മാറാട്ടക്കേസ്: ബിട്ടി മൊഹന്തി പയ്യന്നൂര്‍ കോടതിയില്‍ ഹാജരായി

കണ്ണൂര്‍: ആള്‍മാറാട്ടക്കേസില്‍ ബിട്ടിമൊഹന്തി പയ്യന്നൂര്‍ കോടതിയില്‍ ഹാജരായി. ആള്‍മാറാട്ടക്കേസ് പരിഗണിച്ചുളള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഘവ് രാജെന്നു വിളിക്കുന്ന ബിട്ടി മൊഹന്തി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ ഹാജരായത്. അഭിഭാഷകനായ നിക്കോളാസ് ജോസഫിന്റെ കൂടെയാണ് ബിട്ടി ശനിയാഴ്ച്ച രാവിലെ കോടതിയിലെത്തിയത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാന്‍ക ബിട്ടി മൊഹന്തി പ്രതിയായ കേസ് കഴിഞ്ഞ ഡിസംബര്‍ 12ന് കോടതി പരിഗണിച്ചത്. ബിട്ടി ഒഡീഷ ഹൈക്കോടതിയില്‍ തിരക്കുളള അഭിഭാഷകനായതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാണിച്ചു ബിട്ടിയുടെഅഭിഷാകന്‍ നിക്കോളാസ് ജോസഫ് അവധി അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഫെബ്രുവരി ഫെബ്രുവരി 25ന് ഹാജരാകാന്‍ അനുമതി നല്‍കിയത്.
എസ്.ബി.ടി ബാങ്കിന്റെ പഴയങ്ങാടി മാടായി ശാഖയില്‍ പ്രബോഷണറി ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് രാഘവ് രാജ് ആള്‍വാര്‍ പീഡനക്കേസില്‍ പ്രതിയായ ബിട്ടി മൊഹന്തിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍,തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലിസ് കേസെടുത്തത്. എന്നാല്‍ താന്‍ ബിട്ടിയല്ലെന്നും രാഘവ് രാജാണെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു. ബിട്ടിയാണെന്ന് തെളിയിക്കാനായി ഡി. എന്‍. എ പരിശോധനയ്ക്കായി കോടതി ഉത്തരവിട്ടെങ്കിലും മാതാപിതാക്കള്‍ അതിന് തയ്യാറായിരുന്നില്ല. മാത്രമല്ല സുപ്രീം കോടതിയില്‍ നിന്നും ബിട്ടിക്ക് അനുകൂലമായ വിധിയുമുണ്ടായി. മുന്‍പ് ഇയാളെ അറസ്റ്റു ചെയ്ത രാജസ്ഥാന്‍ പൊലിസിന്റെ കൈയ്യിലും പിടിയിലായത് ബിട്ടിയാണെന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകളൊന്നുമുണ്ടായിരുന്നില്ല.
തങ്ങള്‍ പിടികൂടിയ യുവാവ് ബിട്ടിയാണെന്ന് തെളിയിക്കാന്‍ പൊലിസിന് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ആള്‍വാര്‍ പീഡനക്കേസിന്റെ ശിക്ഷാകാലാവധി പൂര്‍ത്തീകരണത്തിനായി കോടതി ബിട്ടിയെ രാജസ്ഥാന്‍ പൊലിസിന് വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട് ഒഡീഷ ഹൈക്കോടതിയിലെ തിരക്കുളള അഭിഭാഷകനായിബിട്ടി മാറുകയായിരുന്നു. അതിനു ശേഷമാണ് ആള്‍മാറാട്ട ക്കേസ് പയ്യന്നൂര്‍ കോടതി വീണ്ടും പരിഗണിക്കുന്നത്.












Click it and Unblock the Notifications