Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് രാജ്യത്ത് മതധ്രുവീകരണം ഉണ്ടാക്കും'; ഇപി ജയരാജൻ

കണ്ണൂർ: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതിനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് രാജ്യത്ത് മതധ്രുവീകരണമുണ്ടാക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ കോൺഗ്രസ് പ്രതികരണത്തിൽ ആത്മാർത്ഥയില്ല. പാർലമെൻ്റിൽ നിയമ ഭേദഗതി ചർച്ചയ്ക്കായി വന്നപ്പോൾ മൗനം പാലിച്ചവരാണ് അവർ. ന്യൂനപക്ഷത്തെ കോൺഗ്രസ് പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കേണ്ട കണ്ണൂർ എംപി അന്ന് എവിടെയായിരുന്നു. അന്ന് നിയമത്തെ എതിർത്ത് പാർലമെൻ്റിൽ ഈ എം.പി കൈ ഉയർത്തിയില്ല ഒരു കോൺഗ്രസ് എം.പി യും പാർലമെൻ്റിൽ ഈ വിഷയം വന്നപ്പോൾ എതിർത്തില്ല എല്ലാവരും അനുകൂലിക്കുകയാണ് ചെയ്തത്. മതധ്രുവീകരണമുണ്ടാക്കാൻ വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത്. ആർ.എസ്.എസ് അജൻഡയാണ് ഇതിനു പിന്നിൽ ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യയെ സൃഷ്ടിക്കാനാണ് ശ്രമം ഇതു ഫാസിസ്റ്റ് രീതിയാണ്. രാജ്യത്തെ കൂടുതൽ വർഗീയവൽക്കരിച്ചു കൊണ്ടാണ് ബി.ജെ പി മുൻപോട്ടു പോകുന്നതെന്നും ഇപി ആരോപിച്ചു.

party

കേന്ദ്ര സർക്കാർ ഈ നിയമം തിരുത്തണം തീവ്രഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനാധിപത്യ ശക്തികൾ അനുവദിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. മുസ്ലിം ലീഗ് അബദ്ധത്തിൽപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് ഈ ബില്ലിനെ അനുകൂലിച്ചാൽ ലീഗ് എന്തു ചെയ്യുമെന്നും ഇപി ജയരാജൻ ചോദിച്ചു. നമ്മുടെ പടിവാതിക്കൽ തെരഞ്ഞടുപ്പു എത്തി നിൽക്കവെയാണ് 2019ൽ പാസാക്കിയ നിയമമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങൾ ഫാസിസ്റ്റ് ശക്തികളെയും അവരോടൊപ്പം നിൽക്കുന്നവരെയും തിരിച്ചറിഞ്ഞു കൊണ്ടു ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വനയം കൊണ്ടു വർഗീയതയെ നേരിടാനാവില്ല ഇത്തരം കരിനിയമങ്ങൾ നേരിടണമെങ്കിൽ പാർലമെൻ്റിൽ ഇടതുപക്ഷം കരുത്താർജ്ജിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. വടകരയിൽ ഷാഫി പറമ്പിലിന് വിജയിക്കാൻ കഴിയില്ല. അവിടെ ഇടതുപക്ഷം മറ്റിടങ്ങളിലേതു പോലെ മികച്ച വിജയം തന്നെ നേടുമെന്ന് ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+