രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് അഭയാർത്ഥികളെ സൃഷ്‌ടിക്കും; എം മുകുന്ദൻ
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെ പ്രതിഷേധമുയരുമ്പോൾ നിയമത്തെ അതിനിശിതമായി വിമർശിച്ചുകൊണ്ട് നോവലിസ്‌റ്റ് എം മുകുന്ദൻ രംഗത്തെത്തി. കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് രാജ്യത്ത് അഭയാർത്ഥികളെ സൃഷ്ടിക്കുമെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിൽ രജിത് റാം സുഹൃദ്സംഘം ഏർപ്പെടുത്തിയ 2023 രജിത് രാം മാധ്യമ അവാർഡ് കണ്ണൂർ പ്രസ് ക്ളബ്ബ് ഹാളിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ളാദേശിൽ നിന്നുമൊക്കെ രാജ്യത്തിൻ്റെ അതിർത്തികളിലും ഡൽഹിയിലുമെത്തി കുടിയേറി പാർത്തവരാണ് അവർക്ക് മേൽവിലാസമോ രേഖകളോയൊന്നുമില്ല. ഒന്നുമില്ലാത്ത ഇത്തരം മനുഷ്യരെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതെന്നും എം മുകുന്ദൻ പറഞ്ഞു.

ഇന്ത്യയുടെ ഭാവിയെ കുറിച്ച് എല്ലാവരെയും പോലെ തനിക്കുമുണ്ട് ആശങ്കകൾ കേരളത്തിലും നമ്മുടെ പ്രതീക്ഷകൾ ഇല്ലാതാവുകയാണ്, ഇന്ദ്രനും ചന്ദ്രനുമൊക്കെ അസ്തമിച്ചു കഴിഞ്ഞു. പൂക്കോട് വെറ്റിനറി കോളേജിലെ സംഭവമൊക്കെ ഭയപ്പെടുത്തുന്നതാണ് രാജ്യത്തെ പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയിൽ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ദുഃഖകരമായ വാർത്തകളാണ് കേൾക്കാൻ പോകുന്നത്.
അതിന് നാം ഓരോരുത്തരും തയ്യാറായിരിക്കണം. രാജ്യത്ത് ഇ.വി.എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെതിരെ ഓരോരുത്തരും ബോധവൽക്കരണം നടത്തണം സാങ്കേതിക വിദ്യ ഏറെ വളർന്ന അമേരിക്കയിൽ പോലും മിക്ക സ്റ്റേറ്റുകളിലും ഇവിഎം ഉപയോഗിക്കുന്നില്ല ബാലറ്റാണ് അവിടങ്ങളിൽ ഉപയോഗിക്കുന്നത്.
കേരളത്തെ ആദ്യ കമ്യുണിസ്റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയത് ബാലറ്റാണ്. നിർമ്മിതിബുദ്ധിയുടെ കാലത്ത് എന്തും സംഭവിക്കാം. നാം മൊബെലിൽ നോക്കുമ്പോൾ പോലും നമ്മുടെ ചിത്രം പകർത്തി നാമറിയാതെ ലോകത്ത് എവിടെയുമെത്തുമെന്നും എം മുകുന്ദൻ ചൂണ്ടിക്കാട്ടി. പത്മജാ വേണുഗോപാലിൻ്റെ കൂറുമാറ്റം തന്നെ വേദനിപ്പിച്ചു. കെ കരുണാകരനോടൊപ്പമുള്ള ചിത്രമാണ് പത്മജയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിൽ നിരവധി നേതാക്കളാണ് ഓരോ പാർട്ടിയിൽ നിന്നും കൂറുമാറുന്നത്. കേരളത്തിൽ മത്സരിക്കുന്ന എത്ര എംപിമാർ കൂറുമാറി മറ്റു പാർട്ടികളിലേക്ക് ചേരുമെന്ന് പറയാനില്ല.
ആകെ പോകില്ലെന്ന് ഉറപ്പു പറയാൻ കഴിയുന്നത് ഇടതുപക്ഷക്കാരാണെന്നും എം മുകുന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന കാര്യത്തിൽ പ്രതീക്ഷയില്ല. കേരളത്തിലും സൂര്യൻ അസ്തമിച്ചിരിക്കുകയാണെന്ന് എം.മുകുന്ദൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. അവാർഡ് ജേതാവും മാതൃഭൂമി സീനിയർ സബ് എഡിറ്ററുമായ കെ. മധു മറുപടി പ്രസംഗം നടത്തി. പ്രസ് ക്ളബ്ബ് സെക്രട്ടറി കെ. വിജേഷ് സ്വാഗതവും രജിത് റാം സുഹൃദ്സംഘം കൺവീനർ വിനോയ് മാത്യു നന്ദിയും പറഞ്ഞു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications