'അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു പോലീസ് യൂണിഫോം'; 'എന്നാൽ,കാണാൻ അച്ഛനില്ല' - സബ് ഇൻസ്പെക്ടർ സൗമ്യ
കണ്ണൂർ: തന്റെ അച്ഛന്റെ ആഗ്രഹം സാധിച്ചു നൽകി മകൾ സൗമ്യ. ഒരു സബ് ഇൻസ്പെക്ടറായി കാണണമെന്നായിരുന്നു സൗമ്യയുടെ അച്ഛന്റെ ആഗ്രഹം. എന്നാൽ, ആ അച്ഛന്റെ ആഗ്രഹം സൗമ്യ നിറവേറ്റി. എന്നാൽ സബ്ഇൻസ്പെക്ടർ ആയപ്പോൾ കാണാൻ അച്ഛൻ ഇല്ല. കണ്ണൂരിലെ സബ് ഇൻസ്പെക്ടറായാണ് ഇ.യു സൗമ്യ എത്തിയത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സൗമ്യയുടെ അച്ഛന്റെ മരണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുകയായിരുന്നു ആദിവാസിയായ അച്ഛൻ. ആക്രമണത്തിൽ കൊല്ലപ്പെട്ട ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകളാണ് സബ് ഇൻസ്പെക്ടർ ഇ.യു സൗമ്യ. അതേസമയം, തൃശ്ശൂർ പാലപ്പിള്ളി എലിക്കോട് ഊരിൽ ആണ് സൗമ്യയുടെ സ്വദേശം.

ഈ ആദിവാസി ഊരിൽ നിന്നുള്ള ആദ്യത്തെ സബ് ഇൻസ്പെക്ടർ എന്ന നേട്ടവും ഇനി സൗമ്യയ്ക്ക് സ്വന്തം.
സൗമ്യയുടെ വാക്കുകൾ ഇങ്ങനെ : - അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു എന്നെ പോലീസ് യൂണിഫോമിൽ കാണണം എന്നത്. എന്നാൽ, യൂണിഫോമിൽ എത്തിയപ്പോൾ കാണാൻ അച്ഛനില്ല. ഈ സങ്കടം മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ. - സൗമ്യ പറഞ്ഞു.
ആദിവാസി മേഖലയിലെ വരും തലമുറയ്ക്ക് താൻ സബ് ഇൻസ്പെക്ടർ ആയ ഈ നേട്ടം പ്രചോദനമാകും. ആദിവാസി മേഖലയിൽ നിന്നും സർക്കാർ ഉദ്യോഗത്തിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ, മുൻ കാലത്തെ അപേക്ഷിച്ച് ആദിവാസി മേഖലയിൽ ഉള്ള കുട്ടികൾ വിദ്യാഭ്യാസ പരമായി മുന്നേറുന്നു എന്നും സൗമ്യ വ്യക്തമാക്കി.
എന്നാൽ ഈ സ്ഥിതി മാറേണ്ടത് ഉണ്ടെന്ന് സൗമ്യ പറയുന്നു. നല്ലതും മികച്ചതുമായ തൊഴിൽപരമായ കോഴ്സുകൾ കുട്ടികൾ തിരഞ്ഞെടുക്കണം. പി എസ് സി ഉൾപ്പെടെ പരീക്ഷകൾക്കും വിദ്യാർഥികൾ കൂടുതൽ സജ്ജമാക്കണം. തനിക്ക് സിവിൽ സർവീസിന് ആണ് കൂടുതൽ താല്പര്യമെന്ന് സൗമ്യ വ്യക്തമാക്കി. പോലീസ് യൂണിഫോമിനോട് ആദ്യമൊന്നും തനിക്ക് അടുപ്പം തോന്നിയിരുന്നില്ല.
എന്നാൽ, തുടരെ ഉളള ജീവിതത്തിൽ നേരിടേണ്ടി വന്ന അനുഭവങ്ങളാണ് യൂണിഫോമിനോട് തന്നെ അടുപ്പിക്കാൻ കാരണമെന്ന് സൗമ്യ പറയുന്നു. ഒരു നാടിനെ മകൾ യൂണിഫോമിൽ സേവിക്കണം എന്നത് ഉണ്ണിച്ചെക്കന്റെ ആഗ്രഹം ആയിരുന്നു . ഈ ആഗ്രഹം സൗമ്യ നേടി. ഇതിന് അമ്മ മണിയും ഭർത്താവ് ടി.എസ്. സുബിനും ഉണ്ണിച്ചെക്കന്റെ സുഹൃത്തായ യു.പി. ജോസഫും സഹായിച്ചു. പോലീസ് സേനയിലെ നിരവധി ആളുകളും എനിക്കൊപ്പം ഉണ്ടായിരുന്നു. - സൗമ്യ വ്യക്തമാക്കി.
അതേസമയം, ആനയുടെ ആക്രമണത്തിൽ അച്ഛൻ മരിക്കുമ്പോൾ സൗമ്യ പോലീസ് ആകാനുള്ള പരിശീലനത്തിലായിരുന്നു. രാമവർമ്മപുരം പോലീസ് ക്യാമ്പിലായിരുന്നു സൗമ്യയുടെ പരിശീലനം. ഇനി മുതൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിലാണ് സൗമ്യ സേവനം അനുഷ്ഠിക്കുക. എന്നാൽ, സ്റ്റേഷൻ ഏതാണെന്ന് തീരുമാനം ആയിട്ടില്ല. 34 പേരാണ് കണ്ണൂർ എ ആർ ക്യാമ്പിൽ സബ് ഇൻസ്പെക്ടറായി ചുമതല ഏറ്റെടുക്കുന്നത്. അഞ്ച് വനിതകളും ഈ 34 പേരിൽ ഉൾപ്പെടുന്നു. അതിലൊന്നാണ് ഉണ്ണിച്ചെക്കന്റെ മകൾ സൗമ്യ.












Click it and Unblock the Notifications