Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ തെരുവുനായ കുറുകെ ചാടി; ബൈക്ക് യാത്രക്കാരനായ പ്രവാസിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനാല്‍ നിയന്ത്രണം വിട്ട ബൈക്ക് യാത്രക്കാരനായ പ്രവാസി യുവാവ് അതിദാരുണമായി മരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് കുഞ്ഞിപ്പളളി റൈസ് മില്ലിനു സമീപത്തെ തോലന്റകത്ത് സലീമാ(47)ണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പളളിയില്‍ സുബഹ് നമസ്‌കാരത്തിനായി പോകവെയാണ് അപകടമുണ്ടായത്. ശബ്‌ദം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ഉടനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ ഏഴുമണിയോടെ മരണമടയുകയായിരുന്നു.

ബൈക്കില്‍ വരികയായിരുന്ന സലീം കുഞ്ഞിപ്പളളി കപ്പാലത്തിന് സമീപമെത്തിയപ്പോള്‍ തെരുവുനായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന നിയന്ത്രണം വിട്ടു ബൈക്ക് വെട്ടിച്ചപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഷാര്‍ജയിലെ കമ്പിനിയില്‍ ജോലി ചെയ്തുവരികയായിരുന്ന സലീം മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ചു ദിവസം മുന്‍പെയാണ് നാട്ടിലെത്തിയത്.

kannurbikeaccident

അത്താഴക്കുന്നിലെ പരേതനായ പി. എ ഹസന്‍-കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്.മക്കള്‍: സഫ(സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥിനി)സഫ്‌വാന്‍(പുഴാതിഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി)സജ്‌വ(കക്കാട് വി.പി മുഹമ്മദ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍)പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കക്കാട് റൈസ് മില്ലിനു സമീപമുളള വീട്ടിലും തുടര്‍ന്ന് അത്താഴക്കുന്നിലെ തറവാട്ടിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു.

തുടര്‍ന്ന് അത്താഴക്കുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഈ മാസം പതിനേഴിനായിരുന്നു സലീമിന്റെ മരുമകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രവാസിയായ ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്.ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിരുന്നു.

കക്കാട് പ്രദേശത്ത് പെരുകുന്ന തെരുവുനായകളുടെ ശല്യം വ്യാപകമാണെന്ന പരാതി പ്രദേശവാസികള്‍ക്കുണ്ട്. വാഹനങ്ങളില്‍ കടന്നു പോകുന്നവര്‍ മാലിന്യം വലിച്ചെറിയുന്നതു കാരണം തെരുവുനായകള്‍ പെറ്റുപെരുകുന്ന സാഹചര്യത്തില്‍ ഇവ വഴിയാത്രക്കാരെയും ഇരുചക്രവാഹനക്കാരെയും അക്രമിക്കുന്നുമുണ്ട്. തെരുവു നാശശല്യത്തിനെതിരെ കണ്ണൂര്‍ കോര്‍പറേഷന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+