Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാട് സ്വകാര്യവ്യക്തി വെട്ടിനശിപ്പിച്ചു

തലശേരി: വടക്കെമലബാറില്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യപ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളുള്ള തലശേരിയില്‍ ഏക്കര്‍കണക്കിന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി പരാതി. തലശേരി നഗരസഭാ പരിധിയിലെ പതിമൂന്നാംവാര്‍ഡായ കുഴിപ്പങ്ങാട് പുഴയോരത്തെയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ ചതപ്പുനിലയത്തിലെയും കണ്ടക്കാടുകള്‍ വ്യാപകമായി മുറിച്ചു മാറ്റിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാറാണി ടീച്ചര്‍അറിയിച്ചു.സംഭവസ്ഥലംസന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

kannur

കണ്ടല്‍ക്കാടുകള്‍ മുറിച്ചു മാറ്റിയുള്ള നിര്‍മാണത്തിനു സബ് കലക്ടര്‍ അനുകുമാരി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.അപൂര്‍വ ഇനത്തില്‍പ്പെട്ട മൂന്നു തരത്തിലുള്ള കണ്ടല്‍ക്കാടുകളായിരുന്നു മുറിച്ചു മാറ്റിയിരുന്നത്. മുറിച്ചുമാറ്റിയ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണിട്ടുനികത്തിയ നിലയിലുമായിരുന്നു. കഴിഞ്ഞദിവസം തലശേരി നഗരസഭാ യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ കെ.പി അന്‍സാരി ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നദരസഭാ അധ്യക്ഷ കെ.എം ജമുനാറാണി കണ്ണവം ഫോറസ്റ്റ് വിഭാഗത്തിനു മുമ്പാകെ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനിടെയിലാണ് തിരുവങ്ങാട് വില്ലേജില്‍ വരുന്ന സ്ഥലമായതിനാല്‍ വില്ലേജ് ഓഫിസര്‍ അന്വേഷണം നടത്തി സബ്കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എറണാകുളം സ്വദേശിയയായ ഉടന ചെമ്മീന്‍ കൃഷി നടത്താനാണു കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചതെന്നാണു പ്രാഥമിക വിവരം. ഇതേ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

നഗരസഭയിലെ 13ാം വാര്‍ഡില്‍പ്പെടുന്ന സ്ഥലത്താണ് പുഴയോരം കൈയേറി കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റാണ് പുഴയോരത്ത് അപൂര്‍വ ഇനത്തില്‍പ്പെട്ട കണ്ടല്‍ച്ചെടികള്‍ വച്ചു പിടിപ്പിച്ചത്. അതുഉള്‍പ്പെടെയാണ് ഇപ്പോള്‍ മുറിച്ചു മാറ്റിയിരിക്കുന്നത്. മുറിച്ചു മാറ്റിയ കണ്ടല്‍ക്കാടുകള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നാണു പരിസരത്തുള്ള നാട്ടുകാര്‍ പറയുന്നത്.

കുറച്ച് പുഴയോരത്ത് കൂട്ടിയിട്ട നിലയിലുമുണ്ട്. ഫോറസ്റ്റ് വിഭാഗത്തിന്റെ റിസര്‍വ് ഏരിയയില്‍പെടുന്ന പ്രദേശമാണിത്. കാലവര്‍ഷത്തില്‍ ഈപ്രദേശത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച്സ്ഥലത്തെ വേലി നിര്‍മിക്കാനെത്തയ സംഘത്തെ ഡി.വൈ.എഫ്.ഐ തലശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രകൃതിയുടെ ആവാസ്ഥ വ്യവസ്ഥ സംരക്ഷിക്കണമെന്ന് ഡി.വൈ.എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+