കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം

Google Oneindia Malayalam News

കണ്ണൂര്‍:സ്‌കൂള്‍ഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക
കമ്പോള വിലനിലവാരത്തിന് അനുസൃതമായി വര്‍ധിപ്പിക്കണമെന്ന അധ്യാപകരുടെയും സ്‌കൂള്‍ ഉച്ചഭക്ഷണ സമിതികളുടെയും നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ് തുടരുന്ന നിഷേധാത്മക നയത്തില്‍ പ്രതിഷേധിച്ച്
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ അധ്യാപകര്‍ പട്ടിണിസമരം നടത്തും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 20ന്

കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.പി.എച്ച്.എ.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ശ്രീധരന്‍ , ജില്ലാ സെക്രട്ടറി വി.പി. രാജീവന്‍ , പ്രസിഡന്റ് കെ.വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.പി.എച്ച്.എ. സംസ്ഥാന ട്രഷറര്‍ കെ.എ.ബെന്നി ധര്‍ണ ഉദ്ഘാടനം ചെയ്യും. 2016ല്‍ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്.

knr

150 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് 8രൂപ,500 വരെയുള്ളതിന് 7രൂപ,500 നു മുകളില്‍ 6രൂപ നിരക്കിലാണ് തുക അനുവദിക്കുന്നത്. ഇത് 20 രൂപയായെങ്കിലും വര്‍ധിപ്പിക്കണം. ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചക വാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയി വര്‍ധിച്ചതിനാല്‍ പ്രഥമാധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകരും സ്‌കൂള്‍ ഉച്ചഭക്ഷണ സമിതി ഭാരവാഹികളും കടക്കെണിയിലാണ്.

മുട്ട,പാല്‍ വിതരണം സംസ്ഥാന ഗവണ്മെന്റിന്റെ പോഷകാഹാര പരിപാടിയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിന് പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനായി കഴിഞ്ഞ വര്‍ഷം ഇരുന്നൂറ്റി നാല്പതു കോടി രൂപ അധികമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ തുക അനുവദിച്ചിട്ടില്ല.

'പ്രിയയുടേത് രാഷ്ട്രീയ നിയമനം, രാഷ്ട്രീയമായി തന്നെ നേരിടും': ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍മുട്ട,പാല്‍ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിക്കുക,ഉച്ചഭക്ഷണ സംവിധാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാല്‍, മുട്ട എന്നിവയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണി വഴി സ്‌കൂളുകളില്‍ എത്തിക്കുക എന്നീ ആവശ്യങ്ങളുമുണ്ട്.

Recommended Video

cmsvideo
ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളുടെ മുന്നില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ധര്‍ണ നടത്തുന്നത്. ഉച്ചഭക്ഷണ ച്ചുമതലയില്‍ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കി , പകരം സമൂഹ അടുക്കള സംവിധാനം ഉണ്ടാക്കണമെന്ന സംഘടനയുടെ അടിസ്ഥാനാവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

English summary
Inadequate funding for school lunch scheme: teachers to conduct Hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X