കണ്ണൂരില്‍ സ്കൂള്‍ കായികമേളയ്ക്കിടെ കായിക അധ്യാപകരുടെ പ്രതിഷേധം: ഉദ്ഘാടനം തടസപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ മാങ്ങാട്ടുപറമ്പയില്‍ നടക്കുന്ന റവന്യൂ ജില്ലാസ്കൂള്‍ കായിക മേളയുടെ ഉദ്ഘാടനം ബഹളത്തില്‍ മുങ്ങി. ഉദ്ഘാടന വേദിയിലേക്ക് ഇരച്ചെത്തിയ കായിക അധ്യാപകരാണ് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഒറ്റവരിയില്‍ ഉദ്ഘാടന പ്രസംഗമൊതുക്കിയതിനു ശേഷം സ്ഥലം വിട്ടു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് കായിക മേളയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് അപ്പോഴേക്കും പ്രതിഷേധവുമായി കായിക അധ്യാപകരെത്തി.
കായിക അധ്യാപകരുടെ ഒഴിവുകള്‍ നികത്തുക, ശമ്പളം മറ്റു അധ്യാപകര്‍ക്ക് സമാനമായി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിയിച്ചായിരുന്നു സമരം.ഉദഘാടകനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എത്തുമ്പോള്‍ താരങ്ങള്‍ ട്രാക്കിലിറങ്ങിയ പ്രതിഷേധിച്ചു. പ്രകടനം നടത്തിയ അധ്യാപകരെ തടയാനായി പൊലിസ് എത്തിയതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രതിഷേധക്കാരായ മൂന്ന് അധ്യാപകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നീട് ഇവരെ വിടാനായി പ്രതിഷേധം. ഇതോടെ ഉദ്ഘാടനംചെയ്തുവെന്ന് ഒറ്റവരിയില്‍ പറഞ്ഞുക്കൊണ്ടു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്മടങ്ങി. ഇതോടെ അധ്യാപകര്‍ പ്രതിഷേധം പുറത്തേക്ക് മാറ്റി. ജില്ലാറവന്യൂ കായിക മേള നടന്ന സ്ഥലത്തു തന്നെ യാണ് സംസ്ഥാന കായികമേളയും നടക്കുന്നത്. സര്‍വകലാശാല സിന്തറ്റിക്ക് ട്രാക്കാണ് ഇതിനു പയോഗിക്കുന്നത്. എന്നാല്‍ സംസ്ഥാന കായിക മേളയിലും കായിക അധ്യാപകരുടെ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന. ഇതു സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications