കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ സ്‌കൂള്‍ കായികമേളയ്ക്കിടെ കായിക അധ്യാപകരുടെ പ്രതിഷേധം: ഉദ്ഘാടനം തടസപ്പെട്ടു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ മാങ്ങാട്ടുപറമ്പയില്‍ നടക്കുന്ന റവന്യൂ ജില്ലാസ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനം ബഹളത്തില്‍ മുങ്ങി. ഉദ്ഘാടന വേദിയിലേക്ക് ഇരച്ചെത്തിയ കായിക അധ്യാപകരാണ് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഒറ്റവരിയില്‍ ഉദ്ഘാടന പ്രസംഗമൊതുക്കിയതിനു ശേഷം സ്ഥലം വിട്ടു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് കായിക മേളയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് അപ്പോഴേക്കും പ്രതിഷേധവുമായി കായിക അധ്യാപകരെത്തി.

ഉദ്ദവിന് തന്‍റെ ഫോണ്‍ എടുക്കില്ല, പക്ഷേ പ്രതിപക്ഷവുമായി നിരന്തരം ബന്ധപ്പെടും; വിമര്‍ശിച്ച് ഫഡ്നാവിസ്ഉദ്ദവിന് തന്‍റെ ഫോണ്‍ എടുക്കില്ല, പക്ഷേ പ്രതിപക്ഷവുമായി നിരന്തരം ബന്ധപ്പെടും; വിമര്‍ശിച്ച് ഫഡ്നാവിസ്

കായിക അധ്യാപകരുടെ ഒഴിവുകള്‍ നികത്തുക, ശമ്പളം മറ്റു അധ്യാപകര്‍ക്ക് സമാനമായി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിയിച്ചായിരുന്നു സമരം.ഉദഘാടകനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എത്തുമ്പോള്‍ താരങ്ങള്‍ ട്രാക്കിലിറങ്ങിയ പ്രതിഷേധിച്ചു. പ്രകടനം നടത്തിയ അധ്യാപകരെ തടയാനായി പൊലിസ് എത്തിയതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രതിഷേധക്കാരായ മൂന്ന് അധ്യാപകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

kannurmap

പിന്നീട് ഇവരെ വിടാനായി പ്രതിഷേധം. ഇതോടെ ഉദ്ഘാടനംചെയ്തുവെന്ന് ഒറ്റവരിയില്‍ പറഞ്ഞുക്കൊണ്ടു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്മടങ്ങി. ഇതോടെ അധ്യാപകര്‍ പ്രതിഷേധം പുറത്തേക്ക് മാറ്റി. ജില്ലാറവന്യൂ കായിക മേള നടന്ന സ്ഥലത്തു തന്നെ യാണ് സംസ്ഥാന കായികമേളയും നടക്കുന്നത്. സര്‍വകലാശാല സിന്തറ്റിക്ക് ട്രാക്കാണ് ഇതിനു പയോഗിക്കുന്നത്. എന്നാല്‍ സംസ്ഥാന കായിക മേളയിലും കായിക അധ്യാപകരുടെ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന. ഇതു സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

English summary
Inauguration of State School athletic meet interrupts in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X