ബീവറേജ്സ് ഔട്ട് ലൈറ്റ് ജീവനക്കാരെ അക്രമിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ബീവറേജ്സ് ഔട്ട് ലൈറ്റില്‍ ക്യൂനില്‍ക്കാതെ മദ്യം വാങ്ങാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ജീവനക്കാരെ അക്രമിച്ചd കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ.ചാലാട് കുഴിക്കുന്ന് സ്വദേശി കെപി അയ്യൂബ് എം.ഡിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ്സ് കോര്‍പറേഷന്റെ ഷോപ്പ് ഇന്‍ ചാര്‍ജ് കണ്ണൂര്‍ സിറ്റി ശ്രീലക്ഷ്മിയില്‍ വി.സുബീഷ്(39) സഹജീവനക്കാരി വത്സല(30) എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഉച്ചയോടെ സ്ഥാപനത്തിലെത്തിയ പ്രതികള്‍ ക്യൂനില്‍ക്കാതെ മദ്യംവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ അതിനെ ചോദ്യം ചെയ്തിരുന്നു. ഈ സമയം പ്രതികൾ ജീവനക്കാരെ ഭീഷണപ്പെടുത്തി. ഇതിന് പിന്നാലെ രാത്രി പത്തരയോടെ എത്തി സുബീഷിനെ ഇരുമ്പ് പൈപ്പ്, സോഡാക്കുപ്പി എന്നിവ കൊണ്ടടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് വത്സലയ്ക്കു അടിയും ചവിട്ടുമേറ്റത്. തലയ്ക്കു സാരമായി പരുക്കേറ്റ സുബീഷിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ഭാഗത്ത് ഗുണ്ടാവിളയാട്ടം നടക്കുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇവിടെ മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും കത്തിക്കുത്തും പതിവാണ്.ബീവറേജ്സ് ഔട്ട് ലൈറ്റിന്റെ പരിസരത്ത് മദ്യപരും സാമൂഹ്യ വിരുദ്ധരും തമ്പടിക്കുന്നത് നഗരത്തിലെത്തുന്നവര്‍ക്ക് തലവേദനയായിരിക്കുകയാണ്. ഇതുവഴി പകല്‍ സമയങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്ന് നേരത്തെ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലിസ് നടപടിയെടുത്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂര്‍ നഗരത്തില്‍ പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications