ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം; 4 പേർ അറസ്റ്റിൽ
തലശേരി: ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടുന്നതിനിടെയില്‍ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍സത്രീയടക്കം നാലുപേരെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു.പെട്ടിപാലത്തിന് സമീപത്തെ കോളനിയിലെ റഹ്മത്ത്(44) കെ.വി ഷജീര്‍(21) വെങ്കടേഷ്(22) കെ. അപൂര്‍വ്വന്‍(25) എന്നിവരാണ് അറസ്റ്റിലായത്. കണ്ടക്ടര്‍ ബിജീഷിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തത്.
പുന്നോല്‍ പെട്ടിപ്പാലത്തിന് സമീപം ദേശീയപാതയില്‍ കാല്‍നടയാത്രക്കാരന് ബസിടിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നതിനിടെയായിരുന്നു ബസ് ഡ്രൈവര്‍ ജിജിത്ത് ട്രെയിനിടിച്ച് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം വടകര ഭാഗത്തു നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന ശ്രീഭഗവതി ബസിടിച്ച് പെട്ടിപ്പാലം കോളനിയിലെ മുനീർ എന്നയാൾക്കായിരുന്നു പരുക്കേറ്റത്. തുടര്‍ന്നുണ്ടായ അക്രമത്തിനിടെയായിരുന്നു ഡ്രൈവര്‍ മനേക്കരയിലെ ജിജിത്ത് പെട്ടിപ്പാലം റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിമരിച്ചത്.

ആള്‍ക്കൂട്ടം ബസ്ജീവനക്കാരെ പിന്‍തുടര്‍ന്ന് ഓടി അക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മരിച്ച ജിജിത്തിന്റെ ബന്ധുക്കള്‍ തലശേരി എ. എസ്.പിക്ക് പരാതി നല്‍കിയത്.ബസ് ജീവനക്കാരെ അക്രമിച്ച പെട്ടിപ്പാലം കോളനിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ബി. എം. എസും ബസ് ഉടമസ്ഥ സംഘവും രംഗത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തലശേരി-വടകരറൂട്ടില്‍ ബസ് പണിമുടക്കും നടത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കിയത്.
സംഭവത്തില്‍ പരാതിയുമായി മരണമടഞ്ഞ ഡ്രൈവറുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ബസിടിച്ച് പരിക്കേറ്റ മുനീർ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്‌സയിലാണ്. മുനീര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇയാളുടെ പരാതിയിൽ സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications