Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തര്‍സംസ്ഥാന അതിര്‍ത്തി നിര്‍ണയം പാളി; കര്‍ണാടക വനം വകുപ്പ് നിസഹകരണം തുടരുന്നു

ഇരിട്ടി: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ മലയോരത്തെ മൂന്നു വില്ലേജുകളില്‍ ഡിജിറ്റില്‍ സര്‍വേ നടത്താനുള്ള കേരള സര്‍ക്കാരിന്റ നീക്കം പാളി. ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങിയ ആദ്യ ദിവസം തന്നെ സഹകരിക്കാതെയാണ് കര്‍ണാടക വനംവകുപ്പ് ബഹിഷ്‌കരിച്ചത്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കുടക് ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍വേ ടീം സംയുക്ത സര്‍വേക്കായി കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ എത്തിയെങ്കിലും കര്‍ണാടക വനംവകുപ്പ് സഹകരിക്കാത്തതിനാല്‍ സര്‍വേ നടന്നില്ല. വിളമന, ആറളം, കരിക്കോട്ടക്കരി വില്ലേജുകളില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ കേരള-കര്‍ണാടക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം സര്‍വേ നടത്താനായിരുന്നു ഇരു സര്‍ക്കാരുകള്‍ തലത്തിലെടുത്ത ചര്‍ച്ചയിലെ തീരുമാനം.

kannur

മൂന്നു വില്ലേജുകളിലും കര്‍ണാടകയുമായി അതിരിടുന്ന പ്രദേശം മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതം മേഖലയാണ്. കര്‍ണാടക വനം വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്ലാതെ അതിര്‍ത്തി നിര്‍ണയം സാധ്യമാകില്ല. കര്‍ണാടക വനംവകുപ്പ് സഹകരിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കര്‍ണാടക വനംവകുപ്പുമായി ബന്ധപ്പെട്ട് ഇന്ന് സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ണാടക സര്‍വേ ടീം ഇരിട്ടി താലൂക്ക് ഓഫിസില്‍ എത്തി ചര്‍ച്ച നടത്തിയാണ് പുതിയ തീയതി നിശ്ചയിച്ചത്. കണ്ണൂര്‍ അസിസ്റ്റന്റ് സര്‍വേ ഡയറക്ടര്‍ സുനില്‍ ഫെര്‍ണാണ്ടസ്, ജില്ല സര്‍വേ സൂപ്രണ്ട് രാജീവന്‍ പട്ടതാരി, തഹസില്‍ദാര്‍ എം. ലക്ഷ്മണന്‍, ഹെഡ് സര്‍വേയര്‍മാരായ കെ. ദിനേശന്‍, ജിജിന്‍ എന്നവരും കര്‍ണാടക സര്‍വേ ടീമില്‍ സന്ന സുവരായ, ഹേമന്തച്ചര്‍, രഘു ഗോബ്ളാ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ബാരാപോളിലും മാക്കൂട്ടത്തും കേരളത്തിന്റെ അധീനതയിലുള്ള റവന്യു ഭൂമി കര്‍ണാടക വനം വകുപ്പ് കൈയേറുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ബാരാപോള്‍ പുഴയോരത്തെ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കാനും കര്‍ണാടക വനംവകുപ്പ് ശ്രമിച്ചിരുന്നു. ഇതിനെ അയ്യന്‍കുന്ന് പഞ്ചായത്തും നാട്ടുകാരും ചേര്‍ന്നാണ് തടഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+