Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ണാഭമായി സ്വാതന്ത്ര്യദിനാഘോഷം; മതസാഹോദര്യത്തിന് നേരെയുള്ള വെല്ലുവിളികള്‍ നേരിടണമെന്ന് മുഹമ്മദ് റിയാസ്

കണ്ണൂര്‍: വൈവിധ്യങ്ങളില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ െപൊലീസ് പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യം.

ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ വ്യത്യാസമില്ലാതെ ഇന്ത്യന്‍ പൗരനായി നില കൊള്ളുക എന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നാം എടുക്കുന്ന പ്രതിജ്ഞ. ആ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കുമോ എന്ന ആശങ്ക ചില ചെയ്തികളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് വര്‍ത്തമാനകാലം.

riyas

നമ്മുടെ ഇന്ത്യയായി നിലനിര്‍ത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. മൂല്യങ്ങളില്‍ പരമപ്രധാനമാണ് മതസാഹോദര്യം. ചുറ്റും ഉയരുന്ന വെല്ലുവിളികള്‍ നാം ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുന്നത് അതാണ്. ജനങ്ങളുടെ ഐക്യത്തിനും മതസാഹോദര്യത്തിനും ലഭ്യമായ സമ്മാനം കൂടിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം.

വിവിധ ധാരകള്‍ കൂടിച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരം. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടം. ജാതി, മത, ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ആ പോരാട്ടത്തെ നാം നെഞ്ചേറ്റി. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ വ്യവസ്ഥിതി എന്നിവയില്‍ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്.

ദേശീയസ്വതന്ത്ര്യസമര പ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍നിന്നുമാണ് നമ്മുടെ മുന്നോട്ടുപോയിട്ടുള്ളത്. ഈ മൂല്യങ്ങളില്‍ ഉറച്ച നിലപാടുകളാണ് നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കിയിട്ടുള്ളത്. നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു. പരേഡില്‍ പോലീസ്, എക്‌സൈസ്, ജയില്‍, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍, ജൂനിയര്‍, എസ്പിസി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് ആണ്‍കുട്ടികള്‍, ജൂനിയര്‍ റെഡ് ക്രോസ് പെണ്‍കുട്ടികള്‍ എന്നിവര്‍ അണിനിരന്നു.

കണ്ണൂര്‍ ഡിഎസ്സി സെന്ററിന്റെ നേതൃത്വത്തില്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, കടമ്പൂര്‍ എച്ച്എസ്എസ് എന്നിവര്‍ ബാന്‍ഡ് മേളവുമായി പരേഡിന് താളം പകര്‍ന്നു. ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് അയോടന്‍ പരേഡ് കമാന്‍ഡന്റും കണ്ണൂര്‍ സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്‌ഐ ധന്യ കൃഷ്ണന്‍ പരേഡ് അസി. കമാന്‍ഡന്റുമായി.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി ഹേമലത, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരേഡില്‍ സേനാ വിഭാഗത്തില്‍ കണ്ണൂര്‍ റൂറല്‍, എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എസ്പിസി വിഭാഗത്തില്‍ കൂടാളി എച്ച്എസ്എസ്, സകൗട്ട് വിഭാഗത്തില്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, ഗൈഡ്‌സ് വിഭാഗത്തില്‍ എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, ജൂനിയര്‍ റെഡ് ക്രോസ് ബോയ്‌സ് വിഭാഗത്തില്‍ കാടാച്ചിറ എച്ച്എസ്എസ്, ജൂനിയര്‍ റെഡ് ക്രോസ് ഗേള്‍സ് വിഭാഗത്തില്‍ ജിവിഎച്ച്എസ്എസ് പയ്യാമ്പലം എന്നിവര്‍ മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി.

മികച്ച പ്ലാറ്റൂണുകള്‍ക്കും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി. തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും അരങ്ങേറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+