രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന് ചാണ്ടി ഉമ്മന്‍
കണ്ണൂര്‍ : രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന് ചാണ്ടി ഉമ്മന്‍. കണ്ണൂര്‍ പഴയങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇതുവരെയില്ലാത്ത തിരിച്ചുവരവ് നടത്തും. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമ്പോള്‍ അദ്ദേഹത്തിന്റെ ഇടതും വലതും നില്‍ക്കാന്‍ കേരളത്തില്‍ നിന്നും പാര്‍ട്ടിക്ക് രാജ് മോഹന്‍ ഉണ്ണിത്താനെ പോലുള്ള എംപിമാര്‍ വേണം. ദക്ഷിണേന്ത്യയില്‍ മുഴുവനും ഇന്ത്യാ മുന്നണി ജയിക്കും.
മഹാരാഷ്ട്രയിലും സ്ഥിതി മറ്റൊന്നാവില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പത്തുലക്ഷം പേരാണ് മുംബെയില്‍ അണിനിരന്നത് കേരളത്തില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ നടത്തിയ റോഡ് ഷോ നാം കണ്ടതാണ്. കാസര്‍കോട് ഒരു എംപിയുടെ സാന്നിദ്ധ്യമുണ്ടായത് ഉണ്ണിത്താന്‍ ജയിച്ചപ്പോഴാണ് ഓരോ കുടുംബത്തിലെയും അംഗമായ ഉണ്ണിച്ചയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പിതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് ഉണ്ണിത്താന്‍.

സോളാര്‍ ആരോപണം ഉയര്‍ന്ന കാലത്ത് അദ്ദേഹം പിതാവിന് നല്‍കിയ പിന്‍തുണ വലുതാണ്. ആരോഗ്യം അനുവദിക്കുമെങ്കില്‍ തന്റെ അമ്മ കാസര്‍കോട് പ്രചരണത്തിന് വരും. ഉണ്ണിത്താനും അമ്മയും ദൈവ വിശ്വാസികളാണ് ഇരുവരും പ്രാര്‍ത്ഥിക്കുന്നത് വേറെ രീതിയിലാണെങ്കിലും എല്ലാം എത്തിച്ചേരുന്നത് ഒരിടത്താണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കാസര്‍കോട് ഉണ്ണിത്താന്‍ ജയിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. കാസര്‍കോട് ഒരു മെഡിക്കല്‍ കോളേജ് കൊണ്ടുവരാന്‍ ഇതുവരെ ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം കൊണ്ടുവന്നു അവകാശപ്പെടുന്ന ഇടതുസര്‍ക്കാരിന് എന്തുകൊണ്ടു കാസര്‍കോട്ട് ഒരു മെഡിക്കല്‍ കോളേജാശുപത്രി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ടാറ്റ കൊവിഡ് കാലത്ത് ഇവിടെ സ്ഥാപിച്ച ആശുപത്രി പൊളിച്ചു കൊണ്ടു പോയത് എല്ലാവരും കണ്ടതാണെന്നും വികസനമുരടിപ്പു മാറാന്‍ സ്ഥാനാര്‍ത്ഥി ജയിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications