ഇന്ത്യയ്ക്കാവശ്യം എല്ലാവരെയും ഒന്നായി കാണുന്ന ഭരണകൂടം: വിപി അപ്പുക്കുട്ടപൊതുവാള്‍
പയ്യന്നൂര്‍: ഭരണഘടനാ ശില്‍പികള്‍ സ്വപ്നംകണ്ട നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ട് ജനാധിപത്യ മതേതരമൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളെയുംഒന്നായിക്കാണുന്ന ഒരു ഭരണകൂടമാണ് ഇന്ത്യക്ക് ആവശ്യമെന്നും രാജ്യത്തിന്റെ പോക്കില്‍ എന്നെ പോലുള്ളവര്‍ക്ക് ആശങ്കയുണ്ടെന്നും സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വിപി.അപ്പുക്കുട്ടപൊതുവാള്‍ പറഞ്ഞു.
മഹാന്മാരായ മുന്‍ഗാമികള്‍ നമുക്ക്നല്‍കിയത് മഹത്തായആശയമാണെന്നുംഅത് നടപ്പാക്കുന്നതില്‍ഭരണകര്‍ത്താക്കളുടെ മനോവികാരമാണ് പ്രശ്നമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ജനങ്ങളുടെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭരണകൂടങ്ങള്‍ ഏകാധിപതികളായി മാറുന്നതിന്റെ ഉദാഹരണമാണ് ഫലസ്തീനില്‍ ഐക്യരാഷ്ടസഭയുടെ നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പിക്കാതെ കുട്ടികളെ അടക്കം കൂട്ടക്കെക്കൊല ചെയ്യുന്ന ഇസ്രായേല്‍ നടപടിയെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യയോടൊപ്പം എന്ന പ്രമേയവുയായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി നടത്തുന്ന ദേശരക്ഷാ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച 'മുഹബ്ബത് കീ ദുഖാന്‍'വര്‍ത്തമാന സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ പെരുമ്പയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ല പ്രസിഡന്റ് അഡ്വ:അബ്ദുല്‍ കരീംചേലേരി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സിക്രട്ടറി കെടി സഹദുല്ല സ്വാഗതം പറഞ്ഞു.
കെപി.സി.സി.മെമ്പര്‍ എം.നാരായണന്‍ കുട്ടി, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ: എസ്. മുഹമ്മദ്, കെ.പി. താഹിര്‍ ,ഇബ്രാഹിം കുട്ടിതിരുവട്ടൂര്‍, കെ.വി.മുഹമ്മദലി , അന്‍സാരി തില്ലങ്കേരി., എം.പി മുഹമ്മദലി, ബി..കെ. അഹമ്മദ് ,മണ്ഡലം നേതാക്കളായഎസ്.എ.ശുകൂര്‍ഹാജി,കെ.കെ.അഷ്റഫ്, ഇഖ്ബാല്‍ കോയിപ്ര, വി.കെ.ശാഫി, കാട്ടുര്‍ ഹംസ.എസ് സി അഷ്റഫ്, എസ്.കെ. നാഷാദ്, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. ശമീമ, എ.പി. ഹാരിസ്, പി എം.ലത്തീഫ് , ഷജീര്‍ ഇഖ്ബാല്‍ , വി.കെ.പി. ഇസ്മായില്‍,എം.എന്‍.പി.അബ്ദുറഹിമാന്‍ , പി.മുസ്തഫ, പി സി.സിദീഖ്. ഫായിസ് കവ്വായി , എ.എം. നിസാര്‍, എസ് ഹാരിസ് സംസാരിച്ചു.












Click it and Unblock the Notifications