Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ബിജെപി രാജില്‍ നിന്നും സ്വതന്ത്രമാക്കണമെന്ന് ഡി രാജ

കണ്ണൂര്‍: ഇന്ത്യയെ ബിജെപി രാജില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ഒറ്റക്കെട്ടായി പൊരുതണമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. എന്‍ ഇ ബാലറാം - പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കളായ എന്‍ഇ ബാലറാമിനെയും പി പി മുകുന്ദനെ കുറിച്ചും അവര്‍ നാടിന് വേണ്ടി നടത്തിയ ധീര പോരാട്ടങ്ങള കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചാണ്. രാജ്യം ഒന്നല്ല പല പ്രശ്നങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. കുറേനാളുകളായി പാര്‍ലമെന്റ് സ്തംഭിച്ചിരിക്കുകയാണ്.രാജ്യത്തെ നിരവധി പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട സമയത്താണ് ഇത് സംഭവിച്ചിരിക്കുന്നത്.

മണിപ്പൂരില്‍ നടക്കുന്ന കലാപമാണ് കാരണം. മണിപ്പൂര്‍ കത്തി കൊണ്ടിരിക്കുമ്പോഴും രണ്ട് സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവം പുറത്തു വന്നപ്പോഴാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഞങ്ങളുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന് മോദി വീമ്പ് പറയുമ്പോള്‍ എന്തു കൊണ്ട് ആ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന് മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. കാരണം സര്‍ക്കാര്‍ അത് ആഗ്രഹിക്കുന്നില്ലെന്നതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപി അജണ്ടയാണ് അവര്‍ നടപ്പിലാക്കുന്നത്. അതു കൊണ്ട് തന്നെയാണ് മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ കണ്ണടയ്ക്കുന്നത്. പാര്‍ലമെന്റ് സ്തംഭിച്ചാല്‍ ജനാധിപത്യം മരിച്ചുവെന്നാണ് പറയപ്പെടുന്നത്.

d-raja-cpi-national-secretary

ഭരണഘടനയെ കുറിച്ചും അത് സംരക്ഷിക്കപ്പെടെണ്ട പ്രാധാന്യത്തെ കുറിച്ചും ഭരണഘടന ശില്‍പി ബിആര്‍ അംബേദ്ക്കര്‍ വളരെ വ്യക്തമാക്കിയതാണ്. ഏത് കുട്ടികള്‍ക്കും മനസിലാവുന്ന തരത്തിലാണ് അദ്ദേഹമത് പറഞ്ഞത്. പക്ഷെ മോദിക്ക് മാത്രം ഇത് മനസിലാവുന്നില്ല. അവര്‍ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ നോക്കുന്നു. ലിംഗ നീതിയെ കുറിച്ചും സാമൂഹ്യ നീതിയെ കുറിച്ചും പറയുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും കൂട്ടാക്കുന്നില്ല. അവര്‍ മനുസ്മൃതിയില്‍ വിശ്വസിക്കുന്നു. നമ്മള്‍ കമ്മ്യൂണിസ്റ്റുകാരെ ജയിലിലടക്കാനും ദ്രോഹിക്കാനും കൊല്ലാനും സാധിക്കുമെങ്കിലും ഒരിക്കലും തോല്‍പ്പിക്കാനാവില്ല. 2024 ല്‍ രാജ്യത്ത് നടക്കുന്നത് നിര്‍ണായക തെരഞ്ഞെടുപ്പാണ്. ഇന്ത്യയെ ബിജെപി ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടാവേണ്ടത്.

ബിജെ പി ഭരണത്തിലേറിയത് മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതു മേഖല സ്വകാര്യവത്കരിക്കപ്പെടുന്നു. രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നല്‍കി. ഇതിന്റെ ഫലമാണ് തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും രൂപത്തില്‍ ജനങ്ങള്‍ അനുഭവി ക്കുന്നത്. നമ്മള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇത് മനസിലാക്കി കഴിഞ്ഞെങ്കിലും ഇത് പൊതുജനങ്ങള്‍ക്കും മനസിലാക്കി കൊടുക്കണം. ഇന്ത്യയെന്നത് അനേകം സംസ്ഥാനങ്ങളുടെ ഏകീകൃതമായ ഫെഡറല്‍ സംവിധാനമാണ്. എന്നാല്‍ ഇതൊക്കെ മോദി കുഴിച്ച് മൂടുകയും സംസ്ഥാനങ്ങളുടെ അധികാരം തട്ടിയെടുക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ എല്ലാം തന്റെ കൈകളിലാവണമെന്ന രീതിയാണ് മോദി സ്വീകരിക്കുന്നു.

ഡല്‍ഹി ഭരിക്കുന്നത് കെജിരിവാളാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവിടെത്തെ പൊലീസുള്‍പ്പെടെയുള്ള എല്ലാം അമിത്ഷായുടെ കൈയ്യിലാണ്. ഗവര്‍ണമാര്‍ രാജ്യത്തെ കശാപ്പ് ചെയ്യുന്നു. ഇങ്ങനെ രാജ്യം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാനും ബിജെപിയെ പരാജയപ്പെടുത്താനും എല്ലാവരും ഒറ്റക്കെട്ടായി പൊരുതണം ഇന്ത്യയെ ബിജെപി രാജില്‍ നിന്നും സ്വതന്ത്രമാക്കാമെന്ന ഉറച്ച വിശ്വാസം നമുക്കുണ്ട്. ആ വിശ്വാസം പകരുന്ന കരുത്തിലൂടെ മുന്നോട്ട് പോകണം. ഫാസിസ്റ്റ് ശക്തികള തുരത്തി സോഷ്യലിസം സ്ഥാപിക്കണമെന്നും ഡി രാജ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+