• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ ആഭ്യന്തര സർവിസ് തുടങ്ങുന്നു

 • By Desk

​ മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ക​ണ്ണൂ​ര്‍-​ഹൈ​ദ​രാ​ബാ​ദ് സെ​ക്‌​ട​റി​ല്‍ ഇ​ന്‍​ഡി​ഗോ​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​തി​ദി​ന സ​ര്‍​വീ​സ് എ​ട്ടു​മു​ത​ല്‍ തു​ട​ങ്ങും. രാ​വി​ലെ 9.30ന് ​ക​ണ്ണൂ​രി​ലെ​ത്തി പ​ത്തി​ന് തി​രി​ച്ചു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പോ​കു​ന്ന ത​ര​ത്തി​ലാ​ണു സ​ര്‍​വീ​സ്. നി​ല​വി​ല്‍ വൈ​കു​ന്നേ​രം 4.50 ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് ക​ണ്ണൂ​രി​ല്‍ എ​ത്തി​ച്ചേ​രു​ന്ന സ​ര്‍​വീ​സാ​ണു​ള്ള​ത്. രാ​ത്രി 9.20നാ​ണ് തി​രി​ച്ചു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു സ​ര്‍​വീ​സ്.

ഹത്രാസ്: മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്

ഇ​ന്‍​ഡി​ഗോ​യു​ടെ ക​ണ്ണൂ​ര്‍-​ചെ​ന്നൈ സ​ര്‍​വീ​സ് 16 മു​ത​ല്‍ എ​ല്ലാ ദി​വ​സ​വു​മാ​ക്കു​ന്നു​ണ്ട്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഇ​ന്‍​ഡി​ഗോ​യു​ടെ ര​ണ്ട് പ്ര​തി​ദി​ന സ​ര്‍​വീ​സു​ക​ളു​ണ്ട്. കൊ​ച്ചി, ഹു​ബ്ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ മൂ​ന്നു സ​ര്‍​വീ​സും തി​രു​വ​ന​ന്ത​പു​രം, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ നാ​ലു സ​ര്‍​വീ​സും ഇ​ന്‍​ഡി​ഗോ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​ന് ശേ​ഷ​മു​ള്ള എ​യ​ര്‍​ബ​ബി​ള്‍ നോ​ണ്‍ ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളു​ടെ ഭാ​ഗ​മാ​യി ഷാ​ര്‍​ജ, ദു​ബാ​യ്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​ന്‍​ഡി​ഗോ പ്ര​തി​വാ​ര​സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

രണ്ടാഴ്ച മുൻപ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ലാ​ബി​ന്‍റെ അം​ഗീ​കാ​രം ദു​ബാ​യ് ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി​യ​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു 120 ല​ധി​കം യാ​ത്ര​ക്കാ​രു​ടെ യാ​ത്ര മു​ട​ങ്ങിയിരുന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ​വ​രു​ടെ യാ​ത്ര​യാ​ണ് മു​ട​ങ്ങി​യ​ത്. വി​മാ​ന​ക്ക​മ്പ​നി​യി​ൽ നി​ന്ന‌് യ​ഥാ​സ​മ​യം അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മണിക്കൂറുകളോളം പ്രതിഷേധവും നടത്തിയിരുന്നു.

കേ​ര​ള​ത്തി​ലെ മൈ​ക്രോ ഹെ​ൽ​ത്ത് ലാ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ദു​ബാ​യ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ലെ ര​ണ്ടു ലാ​ബു​ക​ളെ​യും ജ​യ്പൂ​രി​ലെ ഒ​രു ലാ​ബി​നെ​യും ഇ​തോ​ടൊ​പ്പം ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൈ​ക്രോ ഹെ​ൽ​ത്ത് ലാ​ബി​ൽ നി​ന്നു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്കാ​ണു യാ​ത്ര ചെ​യ്യാ​നാ​കാ​തെ വ​ന്ന​ത്. ചെ​ക്ക് ഇ​ൻ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങുകയായിരുന്നു.

cmsvideo
  ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

  വി​മാ​ന ടി​ക്ക​റ്റ് ആ​വ​ശ്യാ​നു​സ​ര​ണം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​ന​ൽ​കാ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന മ​റ്റൊ​രു ലാ​ബി​ൽ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നും വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ വീ​ണ്ടും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ചെ​ല​വ് വി​മാ​ന​ക്ക​മ്പ​നി വ​ഹി​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​ർ​മി​ന​ലി​ൽ ബ​ഹ​ളം​വ​ച്ച യാ​ത്ര​ക്കാ​രെ പോ​ലീ​സും സി​ഐ​എ​സ്എ​ഫും ഇ​ട​പെ​ട്ടാ​ണു നി​യ​ന്ത്രി​ച്ച​ത്. യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു ടി​ക്ക​റ്റ് റീ​ഷെ​ഡ്യൂ​ൾ ചെ​യ്തു ന​ൽ​കു​മെ​ന്നു വി​മാ​ന ക​മ്പ​നി അ​റി​യി​ച്ച​താ​യി കി​യാ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ പ്രശ്നം നിലനിൽക്കവെയാണ് എട്ടിന് ഇൻഡിഗോ സർവീസ് തുടങ്ങുന്നത്.

  English summary
  Indigo airlines to start domestic service from Kannur International airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X