തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുമരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
മട്ടന്നൂര്‍ പെരിഞ്ചേരി സ്വദേശി കെ.വി ശരത്ത് -അനിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ഡോക്ടറുടെ അനാസ്ഥയെന്ന് കുടുംബം ആരോപിച്ചു. അതേ സമയം ഗര്‍ഭപാത്രത്തിലുണ്ടായ മുറിവാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പ്രസവത്തിനിടെ നവജാതശിശു മരിച്ചത്.
മട്ടന്നൂര്‍ പെരിഞ്ചേരി സ്വദേശി കെ.വി ശരത്ത് -അനിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഗൈനോക്കോളജിസ്റ്റ് ഡോക്ടര്‍ പ്രീജയുടെ ചികിത്സയിലായിരുന്നു അനിഷ - പ്രസവ മടുത്തതോടെ ചൊവ്വാഴ്ച വൈകീട്ടാണ് അനിഷ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

ഡ്യൂട്ടി ഡോക്ടറായിരുന്നു ഉണ്ടായത്. ആദ്യഘട്ടത്തില്‍ സുഖപ്രസവം എന്ന് അറിയിച്ചുവെന്നും രാത്രിയോടെ സ്ഥിതി വഷളായെന്നും ചികിത്സയിച്ച ഡോക്ട്ര് ഏറെ വൈകിയാണ് എത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒടുവില്‍ പുലര്‍ച്ചെ രണ്ടര മണിയോടെ ഡോക്ടര്‍ വന്നു. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്.
ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം ഗര്‍ഭപാത്രത്തിലുണ്ടായ മുറിവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി സൂപ്രണ്ട് വി കെ രാജീവന്‍ അറിയിച്ചു.
അതേ സമയം.അനിഷയുടെ ഭര്‍ത്താവ് ശരത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് തലശ്ശരി പോലിസ് കേസെടുത്തു. പെരിഞ്ചേരിയിലെ ഫര്‍ണിച്ചര്‍ ജീവനക്കാരനാണ് ശരത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും അന്വേഷണമാംഭിച്ചിട്ടുണ്ട്.
നേരത്തെ തലശേരി ജനറല്‍ ആശുപത്രിയില്‍ മതിയായ ചികിത്സലഭിക്കില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.തലശേരി താലൂക്കിലെ നൂറുകണക്കിനാളുകള്‍ പ്രതിദിനം ആശ്രയിക്കുന്ന ആശുപത്രിയാണ് തലശേരിയിലേത്.












Click it and Unblock the Notifications