കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അണുബാധ: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടു

Google Oneindia Malayalam News

കണ്ണൂര്‍:കണ്ണൂര്‍ ജില്ലാആശുപത്രിയിലെ ഓപറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടതോടെ സാധാരണക്കാരായ രോഗികള്‍ ത്രിശങ്കുവിലായി. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് ഓപറേഷന്‍ തീയേറ്ററുകള്‍ അണുബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടത്. അസ്ഥിരോഗ, ഇ. എന്‍. ടി വിഭാഗം, ഓപ്പറേഷന്‍ തീയേറ്ററുകള്‍ പന്നിവയാണ് അടിച്ചിട്ടത്. കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു പതിവുപോലെ പരിശോധനയ്ക്കയച്ചു കിട്ടിയ റിപ്പോര്‍ട്ടിലാണ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഇതു ശരിയാക്കി വീണ്ടും പരിശോധനയ്ക്കയച്ചു റിപ്പോര്‍ട്ട് നെഗറ്റീവായി വരണമെങ്കില്‍ ഇനി ഒരാഴ്ച്ചയോളം കാത്തിരിക്കേണ്ടി വരുമെന്നാണറിയുന്നത്. അസ്ഥിരോഗവിഭാഗത്തില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ചികിത്‌സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രി.

kannur new

പ്രസവശസ്ത്രക്രിയ കഴിഞ്ഞാല്‍ ഇവിടെ രണ്ടാംസ്ഥാനം അസ്ഥിരോഗവിഭാഗത്തിലാണ്. ആഴ്ചയില്‍ നാലുദിവസമാണ് മേജര്‍ ഓപറേഷനുകള്‍ അസ്ഥിരോഗവിഭാഗത്തില്‍ നടത്തുന്നത്. ചെറിയശസ്ത്രക്രിയകള്‍ മിക്കദിവസങ്ങളിലുമുണ്ടാകാറുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ ചില ദിവസങ്ങളില്‍ ഇവിടെ ശസ്ത്രക്രിയ നടക്കാറുണ്ട്.

ഒരുമാസം ശരാശരി ഇരുന്നൂറോളം മേജര്‍ കേസുകളാണുണ്ടാകുന്നത്. ഒരാഴ്ചയില്‍ രണ്ടുരണ്ടു ദിവസമാണ് ഇ. എന്‍. ടി ഓപറേഷനുകള്‍ നടക്കാറുള്ളത്. ഇത്രയും കൂടുതല്‍ ജോലിഭാരമുള്ള തീയേറ്ററുകളിലേക്ക് മറ്റു ജീവക്കനാരെ നിയോഗിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ജീവനക്കാര്‍ കുറയുന്നത് തീയേറ്ററിന്റെ ശുചീകരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

ജില്ലാആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായിപ്പോള്‍ ടൈല്‍സുകള്‍ കുത്തിപൊളിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. അതും അണുബാധയ്ക്ക് കാരണമായിട്ടുണ്ടെന്ന സംശയമുണ്ട്. ഏതായാലും ആശുപത്രിയി അഡ്മിറ്റു ചെയ്തിരിക്കുന്ന രോഗികളെ ഇനി ശസ്ത്രക്രിയ ചെയ്യുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും. ഇവിടെ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ ചിലര്‍ ഡിസ്ചാര്‍ജ് വാങ്ങി സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നുണ്ട്. പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ്ജനങ്ങളുടെ ആവശ്യം.

English summary
Infection: Kannur district hospital operation theatres closed, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X