തളിപ്പറമ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോസ്റ്റര്‍
തളിപ്പറമ്പ്: മുസ്ലിം ലീഗിനും കോണ്‍ഗ്രസിന് പിന്നാലെ തളിപ്പറമ്പില്‍ സി.പി.എമ്മിലും ഗ്രൂപ്പുപോര് ശക്തമാകുന്നു.സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനിടെയുണ്ടായ വിഭാഗീയതയാണ് പരസ്യമായ വിഴുപ്പലക്കിലേക്ക് കലാശിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലടക്കം ലോക്കല്‍ സെക്രട്ടറിയെ പ്രത്യക്ഷത്തില്‍ വിമര്‍ശിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് തളിപ്പറമ്പ് ഏരിയാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നേരത്തെ സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ പുല്ലായ്ക്കൊടി ചന്ദ്രനെ രണ്ടാമതും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചുള്ള പോസ്റ്ററുകള്‍ മാന്ധംകുണ്ടിലെ സി.പി.എം സ്ഥാപനമായ കെ.ആര്.സി വായനശാല ആന്‍ഡ് യുവധാര ക്ലബ്ബിലടക്കം പ്രത്യക്ഷപ്പെട്ടത്. 'സി.പി.ഐയെ നശിപ്പിച്ചു, ഇനി സി.പി.എം ആണോ ലക്ഷ്യം, 'സി.പി.ഐ നേതാക്കള്‍ കാണിച്ച ആര്‍ജ്ജവം സിപിഎം. നേതാക്കള്‍ കാണിക്കുമോ ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. 'കോമ്രേഡ്സ് ഓഫ് പാലയാട്' എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സിപിഐയില്‍ നിന്നും സിപിഎമ്മില്‍ എത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ ലോക്കല്‍ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രന്. നേരത്തെ സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുന്‍ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഏരിയാ സമ്മേളനത്തിനുള്ള പ്രതിനിധി പാനലില്‍ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കിയിരുന്നു. അത് കഴിഞ്ഞാണ് പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം
അതിന് പിന്നാലെയാണ് ലോക്കല്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.ഇതോടെ തളിപ്പറമ്പിലെ വിഭാഗീയ പ്രശ്നങ്ങളില്‍ ജില്ലാ നേതൃത്വം ഇടപെടുമെന്നാണ് സൂചന. നേരത്തെ രണ്ടു വിഭാഗം ചേരിതിരിഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭാ മുസ്ലീം ലീഗ് കമ്മിറ്റിയിലും പിളര്‍പ്പുണ്ടായിരുന്നു ഇതിനെ തുടര്‍ന്ന് വിമത വിഭാഗം സമാന്തര ഏരിയാ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.ഇതിനു സമാനമായി കോണ്‍ഗ്രസിലും ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലിങ്കല്‍ പത്മനാഭനെ പാര്‍ട്ടി ഇരട്ടപ്പദവി രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനായ കല്ലിങ്കല്‍ പത്മനാഭന് ഇതിനെ തുടര്‍ന്ന് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications