നവവധുവിന്റെ ആത്മഹത്യ: കണ്ണൂരില്‍ ഭര്‍തൃ മാതാപിതാക്കള്‍ക്കും ബന്ധുവിനും തടവും പിഴയും!
ഇരിക്കൂര്‍: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ ന്ന് നവവധു ആത്മഹത്യ ചെയ്യാനിടയായ കേസില്‍ ഭര്‍ത്താവിന്റെ അച്ഛനും മാതാവിനും സഹോദര ഭാര്യക്കും ഒന്നര വര്‍ഷം തടവും 20,000 രൂപ വീതം, തലശ്ശേരി അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിധിച്ചു.
ഇരിക്കൂര്‍ നിടുവള്ളൂരിലെ മഠപ്പുരക്കല്‍ ദിനേശന്റെ കള്‍ ലിജി (19) മരിക്കാനിടയായ കേസില്‍ ലിജിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ മലപ്പട്ടം അടിച്ചേരി കേറാട്ട് ഹൗസില്‍ മണ്ടപ്പുരയില്‍ കുഞ്ഞിരാമന്‍ (66) ഭാര്യ കെ. രോഹിണി (58) ഭര്‍ത്താവിന്റെ സഹോദര ഭാര്യ അടിച്ചേരി കൈപ്രത്ത് ഹൗസില്‍ കെ. സിന്ധു (20,) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ലിജിയും കുഞ്ഞിരാമന്റെ മകന്‍ രാജീവനും 2010 ജൂണ്‍ 20നാണ് വിവാഹിതരായത്. നവമ്പര്‍ 23 ന് 1.45നാണ് ലിജിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് രാജീവന്‍ ജോലി ആവശ്യാര്‍ത്ഥം വിദേശത്തായിരുന്നു. സിന്ധുവും രോഹിണിയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പരിഹസിക്കുകയും വീട്ടിലേയും പാടത്തേയും മുഴുവന്‍ ജോലികളും ചെയ്യിപ്പിക്കുകയും ചെയ്തതെന്നാണ് കേസ്. കുഞ്ഞിരാമന്‍ മദ്യപിച്ചെത്തി വീട് വൃത്തികേടാക്കുകയും അത് ലിജിയെക്കൊണ്ട് വൃത്തിയാക്കിക്കുകയും ചെയ്‌തെന്നും മരണകാരണമായി പരാതിയിലുണ്ട്.












Click it and Unblock the Notifications